Aiswarya|
Last Updated:
വെള്ളി, 2 ജൂണ്‍ 2017 (13:09 IST)
മഴകാലം എന്നാല്‍ കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാലമാണ്. അത് എന്ത് കൊണ്ടെന്നാല്‍ ഒഴുകി പോകുന്ന വെള്ളത്തില്‍ കാല് കൊണ്ട് ചവിട്ടി വെള്ളം മറ്റുള്ളവരുടെ ദേഹത്ത് തെറിപ്പിക്കുന്ന ജോലി അവര്‍ സ്ഥിരമായി ചെയ്യുന്ന ഒന്നാണ്. എന്നാല്‍ അവര്‍ അറിയുന്നില്ല മഴക്കാലം തണുപ്പും, സുഖവും നല്കുന്ന കാലം മാത്രമല്ല, ചര്‍മ്മം വിണ്ടുകീറലും, ഫംഗസ് ബാധയും നേരിടുന്ന കാലമാണെന്ന്. ഈര്‍പ്പമുള്ള അന്തരീക്ഷം ചര്‍മ്മത്തില്‍ അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യത ഉണ്ടാക്കുന്നു.
മഴക്കാലത്ത് കുട്ടികളെ പ്രേത്യേകം അമ്മമാര്‍ ശ്രദ്ധിക്കണം. കാരണം കുട്ടികളിലാണ് മഴക്കാല രോഗം പെട്ടന്ന് പിടിപ്പെടുന്നത്. കുട്ടികളുടെ ചര്‍മ്മം ഏത് തരത്തില്‍ പെട്ടതായാലും രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ മുഖം കഴുകി മുഖത്തെ അഴുക്കും, പൊടിയുമൊക്കെ നീക്കം ചെയ്യണം. കുടാതെ മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍റെ അളവ് കൂടുതലായിരിക്കും. അതിനാല്‍ കട്ടികൂടിയ ലോഷനുകളും ക്രീമുകളും ഉപയോഗിക്കാതിരിക്കുക.
കുട്ടികളെ കുളിപ്പിച്ച് കഴിഞ്ഞാന്‍ മുടി നനവുകൂടാതെ ഉണക്കി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. മുടിയിഴകള്‍ക്കിടയില്‍ കായകള്‍ രൂപപ്പെട്ട് പൊട്ടിപ്പോകാതിരിക്കാനാണിത്. വീര്യാംശം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് തലയിലെ എണ്ണമയം കഴുകി കളയാം. കുടാതെ കുട്ടികള്‍ക്ക് മഴക്കാലത്ത് ചൂട് വെള്ളം തന്നെ കുടിക്കാന്‍ നല്‍കണം. പഴയ ആഹാരങ്ങള്‍ കഴിവതും ഒഴിവാക്കണം. ധാരാളം പഴങ്ങളും പച്ചക്കറികളും നല്‍കാന്‍ ശ്രദ്ധിക്കണം. സ്ക്കൂളില്‍ പോകുമ്പോള്‍ കുട്ടികളുടെ കൈകളില്‍ സോക്സ് ധരിക്കുന്നത് വളരെ നല്ലതാണ്. കട്ടികൂടിയ വസ്ത്രങ്ങല്‍ പരമാവധി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.