AISWARYA|
Last Updated:
ബുധന്‍, 31 മെയ് 2017 (13:56 IST)
സ്ത്രീകളിലും പുരുഷന്‍മാരിലും കുട്ടികളിലും ഒരു പോലെ കണ്ടുവരുന്ന രോഗമാണ് ശരീരവേദന. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കഴുത്ത് വേദനയും ഷോള്‍ഡര്‍ വേദനയും. ഇവ ചിലപ്പോള്‍ മറ്റ് ചില രോഗങ്ങളുടെയും ലക്ഷണവുമാകാം. പലപ്പോഴും അശ്രദ്ധകൊണ്ടാണ് ഇത്തരം രോഗങ്ങള്‍ വരുന്നത് എന്ന് പറയുന്നതില്‍ തെറ്റില്ല. നിങ്ങള്‍ക്കറിയാമോ എന്താണ് ഇത്തരം രോഗങ്ങള്‍ വരാന്‍കാരണമെന്ന്. എന്നാല്‍ ഇതറിഞ്ഞോളൂ.
സ്വാഭാവികമായി കുറേ സമയം കംപ്യൂട്ടറിന്റെ മുമ്പിലിരുന്നു കഴിഞ്ഞാല്‍ കഴുത്തിനും പുറത്തുമെല്ലാം വേദനയുണ്ടാകും. കംപ്യൂട്ടറിന്റെ അമിതമായ ഉപയോഗവും, തെറ്റായ രീതിയിലുള്ള ഇരിപ്പ്, വ്യായാമത്തിന്റെ അഭാവം ഇവയെല്ലാം ശരീരത്തിലെ പല ഭാഗങ്ങളിലും വേദന ഉണ്ടാക്കാന്‍ കാരണമാകുന്നുണ്ട്.
അധികനേരം വണ്ടിയോടിക്കുന്നവരിലും ഫോണ്‍ അധികം ഉപയോഗിക്കുന്നവര്‍, കിടന്നുകൊണ്ട് ടിവി കാണുന്നവര്‍, കിടന്നുവായിക്കുന്നവര്‍, സ്ഥിരമായി യാത്രചെയ്യുന്നവര്‍ ഇവരെല്ലാം ഈ പ്രശ്നം അനുഭവിക്കുന്നവരാണ്. കുടാതെ അമിതഭാരം എടുക്കുന്നവരിലും ഇത്തരത്തിലുള്ള രോഗങ്ങള്‍ കാണാറുണ്ട്.
ഹാര്‍ട്ട് അറ്റാക്ക്, പേശികള്‍ പെട്ടുന്നത് , എല്ല് പൊടിയുന്നത് ഇത്തരം രോഗങ്ങളുടെ പ്രാരംഭ ലക്ഷണമാണ് കഴുത്ത് വേദനയും, ഷോള്‍ഡര്‍ വേദനയും. ആവശ്യത്തിനുള്ള ശ്രദ്ധനല്‍കിയില്ലെങ്കില്‍ ഇത്തരം രോഗങ്ങള്‍ അപകടമായി മാറുന്നതായിരിക്കും.