സജിത്ത്|
Last Modified ബുധന്‍, 1 ജൂണ്‍ 2016 (12:38 IST)
ശരിയായ ഭക്ഷണം കഴിക്കുന്നത് നമ്മെ ചെറുപ്പമായും ആരോഗ്യത്തോടെയും ജീവിക്കാന്‍ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല ഇത് നമ്മുടെ ലൈംഗിക ജീവിതം ശക്തിപ്പെടുത്തുകയും ചെയ്യും. ഉദ്ധാരണ പ്രശ്നങ്ങള്‍ നേരിടുന്ന പുരുഷന്മാര്‍ ആഹാര കാര്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ പല അത്ഭുതങ്ങളും സൃഷ്ടിക്കാന്‍ കഴിയും.
ഉദ്ധാരണ സംബന്ധമായ പ്രശ്നം പരിഹരിക്കുന്നതിനായി ഏറ്റവും അനുയോജ്യമായ ഒന്നാണ് ബീറ്റ്റൂട്ട്. ഇത് കഴിക്കുന്നതുമൂലം ഞരമ്പുകള്‍ വിപുലീകരിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. അതുപോലെ വേനല്‍ക്കാല ഫലമായ തണ്ണിമത്തനും പുരുഷന്മാരുടെ ലൈംഗികാരോഗ്യം ഗണ്യമായ തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് രക്തക്കുഴലുകളെ റിലാക്സ് ചെയ്യാന്‍ സഹായിക്കുകയും ദീര്‍ഘസമയം ഉദ്ധാരണം ലഭ്യമാക്കുന്ന തരത്തില്‍ രക്തചംക്രമണം സാധ്യമാക്കുകയും ചെയ്യുന്നു.
ഉദ്ധാരണ സംബന്ധമായ പ്രശ്നങ്ങളും ലൈംഗികശേഷിയില്ലായ്മയും പരിഹരിക്കാനുല്‍ള്ള മറ്റൊരു മാര്‍ഗമാണ് വൈല്‍ഡ് ഓട്ട്സ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആര്‍ജിനൈന്‍ എന്ന മിശ്രിതം രക്തത്തിലെ ടെസ്റ്റോസ്റ്റീറോണ്‍ സജീവമാക്കാന്‍ സഹായിക്കും. ദിവസവും നാലോ അഞ്ചോ പിസ്ത കഴിക്കുന്നത് പൗരുഷത്തേയും ലൈംഗിക താല്‍പര്യങ്ങളേയും വര്‍ദ്ധിപ്പിക്കും. മുരിങ്ങയുടെ ഇല, പൂവ്, കായ എന്നിവയും ലൈംഗിക താല്‍പര്യമുണ്ടാക്കാന്‍ കഴിവുള്ളതാണ്. ഒരു പഠനമനുസരിച്ച് മുരിങ്ങക്കായ ടെസ്റ്റോസ്റ്റീറോണിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുകയും ലൈംഗിക താല്‍പര്യവും, പൗരുഷവും ഉയര്‍ത്തുകയും ചെയ്യുമെന്ന് പറയുന്നു.
പുരുഷന്മാരിലെ ടെസ്റ്റോസ്റ്റീറോണ്‍ ഉത്പാദനത്തിന് അനിവാര്യമായ സിങ്ക് ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന ഒന്നാണ് കടുക്ക. കൂടാതെ തക്കാളിയിലടങ്ങിയിരിക്കുന്ന ഒരു ഫൈറ്റോന്യൂട്രിയന്‍റായ ലൈസോപീന്‍ പല ലൈംഗിക തകരാറുകളും പരിഹരിക്കാന്‍ ഫലപ്രദമാണ്. അതുപോലെ പൊട്ടാസ്യത്തിന്‍റെ മികച്ച സ്രോതസ്സായ വാഴപ്പഴം ശരീരത്തിലെ സോഡിയത്തിന്‍റെ അളവ് നിയന്ത്രിച്ച് നിര്‍ത്തുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഇത് ടെസ്റ്റോസ്റ്റീറോണിന്‍റെ ഉത്‍പാദനം വര്‍ദ്ധിപ്പിക്കുകയും നമ്മുടെ സെക്സ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.