പകർച്ച പനിയില്‍ നിന്ന് രക്ഷനേടാം... ഇതാ ചില എളുപ്പവഴികള്‍ !

പകര്‍ച്ച പനി പടർന്ന് പിടിക്കുകയാണ്! ഇനിയെങ്കിലും ഇവ ശ്രദ്ദിച്ചോളൂ...

ഐശ്വര്യ| Last Updated: വ്യാഴം, 1 ജൂണ്‍ 2017 (16:40 IST)
ആരോഗ്യത്തെ കടന്നാക്രമിക്കുന്ന വൈറൽപനികൾ അഥവാ പകർച്ചാപനികൾ ഇന്ന് വ്യാപകമാണ്. മനുഷ്യരുടെ ആരോഗ്യത്തിൽ ഏറ്റവും ദാരുണമായ ഒന്നാണ് പകർച്ചപ്പനി. പനിയും പകർച്ചപ്പനിയും പടർന്നു പിടിക്കാൻ ഉള്ളതിന്റെ പ്രധാനകാരണം മഴക്കാലമാണ്. ഏറ്റവും വ്യാപകമായ രീതിയിൽ വളരെ പെട്ടന്ന് പടർന്ന് പിടിക്കുന്ന പനിയാണ് വൈറൽഫീവർ. ഫ്ലൂവെന്നും ഇതിനെ വിളിക്കും.

മഴക്കാലങ്ങളിലാണ് ഇത് വ്യാപകമാകുന്നത്, കുട്ടികളെ മാത്രമല്ല മുതിർന്നവരെയും കടന്നാക്രമിക്കാൻ വൈറൽഫീവറിന് മടിയില്ല. റൈനോ വൈറസ്, അഡിനോ വൈറസ്, കൊറോണ വൈറസ് തുടങ്ങിയവയാണ് രോഗകാരികളായ വൈറസുകളാണ് ഈ രോഗത്തിന്റെ പ്രധാനകാരണക്കാര്‍‍. കുടാതെ
മൂക്കൊലിപ്പ്, ചെറിയ പനി, തലവേദന, തുമ്മൽ, തൊണ്ടവേദന, തൊണ്ടയിൽ കിരുകിരുപ്പ് തുടങ്ങിയവയാണ് വൈറൽഫീവറിന്റെ ലക്ഷണങ്ങൾ. സാധാരണ 5 ദിവസം വരെ ഈ പനി നീണ്ടു നില്‍ക്കരുണ്ട്.

പരിസര ശുചീകരണവും വ്യക്തി ശുചിത്വവും, കൊതുകു നിര്‍മ്മാര്‍ജ്ജനം, പഴകിയതും തണുത്തതുമായ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കല്‍, പുറത്ത് നിന്നുള്ള ഭക്ഷണം, കൃത്രിമ ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതും ബേക്കറി സാധനങ്ങള്‍, അമിത ഉപ്പ്, അമിത മസാലകള്‍ തുടങ്ങിയവ ഒഴിവാക്കല്‍, വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കല്‍, ശുദ്ധജലം മാത്രം കുടിക്കല്‍ (തിളപ്പിച്ചാറിയ വെള്ളവും ആവാം), ദിവസവും കുറഞ്ഞത് അരമണിക്കൂര്‍ വ്യായാമം ചെയ്യല്‍ (യോഗ, നടത്തം, നീന്തല്‍ തുടങ്ങിയവ). കൈകൾ വൃത്തിയായി കഴുകുക. നല്ല ആഴത്തിൽ ഉറങ്ങുക, ആരോഗ്യത്തിന് നല്ലതായ കട്ടൻ ചായയും ഗ്രീൻ ടീയും കുടിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :