"തവാഫി' ന് ശേഷം വീണ്ടും പ്രാര്‍ത്ഥനയുണ്ട്. അത് കഴിഞ്ഞ് "സംസ'ങ്കില്‍ നിന്നുള്ള തീര്‍ത്ഥ ജലം കുടിക്കുന്നു.
ഇതു കഴിഞ്ഞാല്‍ അവസാനത്തെ ചടങ്ങാണ് "സഫ'യുടെയും "മാര്‍ഹാ'യുടെയും ഇടയ്ക്ക് ഏഴ് തവണ ഓടുന്നത്. ഹാജറിന്‍റെ മാതൃസ്നേഹത്തെയും അള്ളായുടെ പരമസ്നേഹത്തെയും ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ചടങ്ങ്.
ഇതോടുകൂടി തീര്‍ത്ഥാടകര്‍ ഹജ്ജ് വൃതാനുഷ്ഠാനങ്ങള്‍ അവസാനിപ്പിക്കുന്നു. ഹജ്ജ് അനുഷ്ഠിച്ചവര്‍ "ഹാജി'മാരായിത്തീരുന്നു.
തിരിച്ച് മിനയില്‍
മിനയിലെക്ക് തിരിച്ചെത്തുന്നവര്‍ അവശേഷിച്ച കല്ലുകളും തൂണുകളിലേക്ക് എറിയുന്നു. ഈ പ്രദേശത്ത് ഹാജിമാര്‍ 13 ദിവസത്തോളം താമസിക്കും. സ്വദേശത്തേക്ക് മടങ്ങുന്നതിന് മുന്‍പ് ഹാജിമാര്‍ "കഅബ'യിലേക്ക് തിരിഞ്ഞ് വീണ്ടുമൊരു നമസ്കാരം കൂടി നടത്തുന്നു.
സ്വദേശത്തേക്ക് മടങ്ങുന്നതിന് മുന്‍പ് ഹാജിമാര്‍ "കഅബ'യിലേക്ക് തിരിഞ്ഞ് വീണ്ടുമൊരു നമസ്കാരം കൂടി നടത്തുന്നു.