ഹജ്ജ് യാത്രയുടെ മൂന്നാം ദിവസം തീര്‍ത്ഥാടകര്‍ "മുസ്ദാലിഫി' യില്‍ നിന്ന് "മിനാ'യിലേക്ക് പോകുന്നു. ശേഖരിച്ച വെള്ളാരങ്കല്ലുകള്‍ അവരിവിടെ എറിയുന്നു. ഓരോ തൂണിനും നേരെ ഏഴ് കല്ലുകളാണ് എറിയുന്നത്.പിശാചിന്‍റെ പ്രലോഭനങ്ങളെ അതിജീവിച്ച് പ്രവാചകന്‍റെ വിജയത്തിന്‍റെ ഓര്‍മ്മ പുതുക്കലാണിത്. കല്ലുകള്‍ എറിഞ്ഞ ശേഷം ഏതെങ്കിലും ഒരു മൃഗത്തെ ബലി കൊടുക്കുന്നു.
ബലിമൃഗത്തിന്‍റെ മാംസം സാധുക്കള്‍ക്ക് ദാനമായി നല്‍കു ന്നു. അല്പം മാംസം സ്വന്തം ആവശ്യത്തിന് സൂക്ഷിക്കുന്നു.ഈ അനുഷ്ഠാനത്തെ വിലമതക്കുന്നതായി ലോകത്താകമാനമുള്ള മുസ്ളിംകള്‍ "ഈദ്-അല്‍-അദ', അഥവാ ബലിയുടെ ഉത്സവം ആഘോഷിക്കുന്നു.
ഈ ബലിദാനത്തോടുകൂടി ഹജ്ജിന്‍റെ പ്രധാന ചടങ്ങുകള്‍ കഴിയുന്നു. ഇനി തീര്‍ത്ഥാടകര്‍ക്ക ഹജ്ജ് വസ്ത്രമായ "ഇഹ്റാം' മാറ്റി സ്വന്തം വസ്ത്രമണിയാം.
പുരുഷന്മാര്‍ തലമുണ്ഡനം ചെയ്യുകയും സ്ത്രീകള്‍ കുറച്ച് തലമുടി മുറിച്ച് മാറ്റുകയും ചെയ്യുന്നു. ഇത് പരിപൂര്‍ണ്ണ സമര്‍പ്പണ ചിഹ്നമാണ്. അന്ന് മുതല്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന്‍റെ
"കഅബ' പ്രദക്ഷിണം
മിനയിലെ താമസത്തിനിടയില്‍ ഭക്തര്‍ മറ്റൊരു സുപ്രധാന ഹജ്ജ് ചടങ്ങായ "കഅബ' പ്രദക്ഷിണം ചെയ്യണം. "തവാഫ്' അഥവാ "കഅബ'യ്ക്ക് ചുറ്റുമുള്ള ഏഴുവട്ട പ്രദക്ഷിണം ഈശ്വരനുമായുള്ള ലയനത്തെക്കുറിക്കുന്നതാണ്. ലോകം മുഴുവന്‍ ഈശ്വരനെ കേന്ദ്രീകൃതമാക്കിയാണ് ചലിപ്പിക്കുന്നതെന്ന് സൂചിപ്പിക്കുന്നതും കൂടിയാണ് ഈ പ്രദക്ഷിണം.
"തവാഫ്' അഥവാ "കഅബ'യ്ക്ക് ചുറ്റുമുള്ള ഏഴുവട്ട പ്രദക്ഷിണം ഈശ്വരനുമായുള്ള ലയനത്തെക്കുറിക്കുന്നതാണ്.
ലോകം മുഴുവന്‍ ഈശ്വരനെ കേന്ദ്രീകൃതമാക്കിയാണ് ചലിപ്പിക്കുന്നതെന്ന് സൂചിപ്പിക്കുന്നതും കൂടിയാണ് ഈ പ്രദക്ഷിണം.