അവയില്‍ ചിലയിടത്ത് മറ്റു നൃത്ത ശൈലികളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉദാഹരണം ദേവസദസ്സിലെ നൃത്തം. ഇവിടെ മോഹിനിയാട്ടം, ഭരതനാട്യം, ഒഡീസ്സി, കുച്ചുപ്പുടി എന്നിവ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.
ഇതിനര്‍ത്ഥം കേരള നടനം ഇവയെല്ലാം ചേര്‍ന്നതാണ് എന്നല്ല. കേരളത്തിലെ വിവിധ നൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ അവിയലാണ് കേരള നടനമെന്ന ധാരണയും - യുവജനോത്സവ മാന്വലിലെ നിര്‍വചനവും തെറ്റാണ്.
വ കര്‍ണ്ണാടക സംഗീതം, കേരളീയ വാദ്യങ്ങള്‍:
മറ്റൊരു പ്രധാന മാറ്റം വാചികാഭിനയത്തിലാണ്. പ്രത്യേകിച്ച് സംഗീതത്തില്‍. കഥകളിയിലെ സോപാന രീതിക്കു പകരം പ്രധാനമായും കര്‍ണ്ണാടക സംഗീത രീതിയാണ് കേരള നടനത്തിലുള്ളത്.
ആളുകള്‍ക്ക് മനസ്സിലാവാന്‍ അതാണല്ലോ എളുപ്പം. എന്നാല്‍ ചെണ്ട, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങള്‍ കേരള നടനത്തിന് അനുപേക്ഷണീയമാണ്.
ഇടക്ക, പുല്ലാങ്കുഴല്‍, വയലിന്‍, മൃദംഗം എന്നിവയും ഹാര്‍മോണിയം, സിതര്‍, സാരംഗി തുടങ്ങിയ ഉത്തരേന്ത്യന്‍ സംഗീതോപകരണങ്ങളും കേരള നടനത്തില്‍ ഉപയോഗിക്കാറുണ്ട് .പ്രധാനമായും കേരളീയ വാദ്യങ്ങളാണ് ഉപയോഗിക്കാറ് എന്ന് സാമാന്യമായി പറയാം.