ഇതിനു മറ്റൊരു പ്രധാന കാരണം കഥകളിയെപ്പോലെ നാട്യപ്രധാനമാണ് കേരള നടനവും. കഥ അഭിനയിച്ചു കാണിക്കുകയാണ് ചെയുന്നത്. നൃത്ത നൃത്യ രീതികള്‍ കേരള നടനത്തില്‍ ഇല്ലെന്നല്ല. അടിസ്ഥാനപരമായി നാട്യാംശം മുന്തിനില്‍ക്കുന്നു എന്നു മാത്രം.
വ അഞ്ച് വിധം അവതരണം:
ഏകാംഗ നൃത്തം, യുഗ്മ നൃത്തം, സംഘ നൃത്തം, നാടക നടനം, ബാലെ എന്നിങ്ങനെ അഞ്ച് പ്രധാന രീതികളിലാണ് കേരള നടനം അവതരിപ്പിക്കാറ്.
കാളിയ മര്‍ദ്ദനം, ഗരുഢ നൃത്തം, ശിവതാണ്ഡവം, പൂതനാ മോക്ഷം, വേട നൃത്തം മയൂര നൃത്തം, ഭക്തിയും വിഭകതിയും എന്നിവ ഏകാങ്ക നൃത്തത്തിന് ഉദാഹരണം.
യുഗ്മ നൃത്തം ശിവപാര്‍വതി, രാധാകൃഷ്ണ, രതിമന്മഥ നൃത്തങ്ങള്‍ യുഗ്മനൃത്തത്തിനുദാഹരണം.
സംഘ നൃത്തം തോടയം, പുറപ്പാട്, പൂജാ നൃത്തങ്ങള്‍ കൊയ്ത്തു നൃത്തം തുടങ്ങിയവ സംഘനൃത്തത്തിന് ഉദാഹരണം
നാടക നടനം ഭഗവദ്ഗീത , മഗ്ദലന മറിയം, ചണ്ഡാല ഭിക്ഷുകി ,ചീതയും തമ്പുരാട്ടിയും, ഭസ്മാസുര മോഹിനി, സീതാപഹരണം, പാരിജാത പുഷ്പാപഹരണം, തുടങ്ങിയവ നാടക നടനത്തിന് ഉദാഹരണം.
ബാലേകള്‍: ള്‍ഗുരുഗോപിനാഥ് സംവിധാനം ചെയ്ത രാമായണം, ശ്രീയേശുനാഥ വിജയം, മഹാഭാരതം ഐക്യ കേരളം സിസ്റ്റര്‍ നിവേദിത നാരായണീയം എന്നി ബാലേകളും നാടകനടനത്തിന്‍റെ ഉദാഹരണങ്ങളിലാണ്.