യൂറോകപ്പില്‍ ചരിത്രം സൃഷ്ടിച്ച് ഐസ്‍ലന്‍ഡും ഇറ്റലിയും; ഇംഗ്ലണ്ടും സ്‌പെയിനും പുറത്ത്

യൂറോകപ്പില്‍ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ഐസ്‍ലന്‍ഡ്.

പാരീസ്‌| സജിത്ത്| Last Updated: ചൊവ്വ, 28 ജൂണ്‍ 2016 (10:03 IST)
യൂറോകപ്പില്‍ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ഐസ്‍ലന്‍ഡ്. അതോടെ യൂറോപ്യന്‍ ഫുട്‌ബോളിലെ കേമന്മാരാകാനുള്ള സ്‌പെയിന്റെയും ഇംഗ്‌ളണ്ടിന്റെയും സ്വപ്‌നങ്ങള്‍ രണ്ടാം റൗണ്ടു കൊണ്ടു പൂര്‍ത്തിയായി. ഇന്നലെ നടന്ന പ്രീ ക്വാര്‍ട്ടറില്‍ ഇറ്റലി സ്‌പെയിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ ദുര്‍ബ്ബലരായ ഐസ്‌ലാന്‍ഡ് ആയിരുന്നു ഇംഗ്‌ളണ്ടിനെ മടക്കി അയച്ചത്‌.

ചാമ്പ്യന്മാരായ സ്‌പെയിന്‌ കഴിഞ്ഞ തവണ ഏറ്റ തിരിച്ചടിക്ക്‌ ഇത്തവണ രണ്ടാം റൗണ്ടില്‍ തന്നെ ഇറ്റലി പണി കൊടുത്തു. സ്‌പെയിന്റെ ചെറുപാസ്‌ ഒഴുക്കുകളെ പ്രതിരോധത്തിന്റെ ചിറ കെട്ടിയാണ്‌ ഇറ്റലി തിരിച്ചടിച്ചത്‌. എന്നാല്‍ യൂറോ കപ്പിലെ ഏറ്റവും വലിയ അട്ടിമറിയിലൂടെയാണ് ഐസ്‌ലന്‍ഡ് ക്വാര്‍ട്ടറിലെത്തിയത്. അവരുടെ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായിരുന്നു ഇന്നലത്തെ വിജയം.

സൂപ്പര്‍ താരമായ റൂണിയും പേരുകേട്ട സ്റ്ററിഡ്ജും സ്മാളിംഗും അടങ്ങുന്ന ഇംഗ്ലണ്ടിനെ ആധികാരികമായി തന്നെയാണ് ഐസ്ലന്‍ഡ് പ്രീക്വാര്‍ട്ടറില്‍ തോല്‍പിച്ചത്. പതിവ് പ്രതിരോധത്തിനൊപ്പം അവരുടെ മുന്നേറ്റവും ഇപ്പോള്‍ വളരെയേറെ ശക്തിയാര്‍ജിച്ചു കൊണ്ടിരിക്കുകയാണ്. ടൂര്‍ണമെന്‍റില്‍ ഇതുവരെ അവര്‍ തോല്‍വിയറഞ്ഞിട്ടില്ല. കരുത്തരായ പോര്‍ച്ചുഗലിനെയും ഹംഗറിയെയും സമനിലയില്‍ തളയ്ക്കുകയും നിര്‍ണ്ണായക മത്സരത്തില്‍ ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിക്കുകയും ചെയ്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :