മോദിക്കെതിരായ ആരോപണം; അഴിമതിയില്‍ നിന്നും രക്ഷനേടാനുള്ള കോണ്‍ഗ്രസ് തന്ത്രമെന്ന് കേന്ദ്ര സര്‍ക്കാര്‍

അഗസ്ത വെസ്റ്റ്ലാന്‍ഡ് അഴിമതിയില്‍ നിന്നും രക്ഷനേടാനാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അഴിമതി തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ഭയത്താലാണ് കോണ്‍ഗ്രസ് ഇത്

ന്യൂഡല്‍ഹി| aparna shaji| Last Modified ശനി, 30 ഏപ്രില്‍ 2016 (13:53 IST)
അഗസ്ത വെസ്റ്റ്ലാന്‍ഡ് അഴിമതിയില്‍ നിന്നും രക്ഷനേടാനാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അഴിമതി തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ഭയത്താലാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അഗസ്ത വെസ്റ്റ്ലാന്‍ഡ് കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇറ്റലിയുമായി ധാരണാപത്രം തയ്യാറാക്കിയെന്ന കോണ്‍ഗ്രസിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യം നേരിടുന്ന പ്രധാന പ്രശ്നമായ അഴിമതിയില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമം ശരിയല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അഗസ്ത വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ തെളിവു നല്‍കിയാല്‍ കടല്‍ക്കൊലക്കേസില്‍പ്പെട്ട് ഭാരതത്തില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരെ വിട്ടുനല്‍കാമെന്നതാണ് മോദി ഉണ്ടാക്കിയിരിക്കുന്ന ധാരണയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. യുക്തി നിരക്കാത്ത ഈ വാദങ്ങള്‍ സര്‍ക്കാര്‍ തള്ളിക്കളയുകയാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :