ബെക്കാമിനു തിരിച്ചു വരണം

PROPRO
ഇംഗ്ലീഷ് ദേശീയ ടീം മുന്‍ നായകന്‍ ഡേവിഡ് ബെക്കാമിനു രാജ്യാന്തര ടീമിലേക്ക് തിരിച്ചു വന്നാല്‍ കൊള്ളാമെന്നുണ്ട്. ഫ്രാന്‍സിനെതിരെ മാര്‍ച്ച് 26 ന് നടക്കുന്ന മത്സരത്തില്‍ വെള്ളക്കുപ്പായത്തില്‍ 100 മത്സരം തികയ്‌ക്കാനാകുമെന്ന് തന്നെയാണ് ബെക്കാന്‍റെ പ്രതീക്ഷ.

ഈ മത്സരത്തിനുള്ള ടീമില്‍ ഉള്‍പ്പെടുന്നതിനായി കായിക ക്ഷമത നിലനിര്‍ത്താന്‍ കഠിന പ്രയത്നത്തിലാണ് താരം. 32 കാരനായ ബെക്കാമിനെ കാപ്പല്ലോ ഇതുവരെ ടീമില്‍ എടുത്തിട്ടില്ല. കായിക ക്ഷമത വീണ്ടെടുക്കാനായില്ലെങ്കില്‍ ബഞ്ചിലിരുന്നു കളികാണേണ്ടി വരുമെന്ന ഭീതി താരത്തെ പിന്തുടരുന്നുണ്ട്.

താനിപ്പോള്‍ കളിക്കാന്‍ തക്ക വിധത്തിലുള്ള കായിക ക്ഷമതയിലല്ലെന്നും അത് വീണ്ടെടുത്തു കൊണ്ടിരിക്കുകയാണെന്നും അമേരിക്കന്‍ ക്ലബ്ബ് ഗ്യാലക്‍സിയുടെ കൊറിയന്‍ പര്യടനത്തിനിടയില്‍ താരം വ്യക്തമാക്കി. 100 മത്സരങ്ങള്‍ എത്തിച്ചേരുക എന്നത് ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും ടീമിന്‍റെ ഭാഗമാകാന്‍ കഠിന പ്രയത്നത്തിലാണെന്നും ബെക്കാം പറയുന്നു.

നിലവിലെ പരിശീലകന്‍ കാപ്പല്ലോയുടെ കീഴില്‍ റയല്‍ മാഡ്രിഡിനായി കളിച്ച താരമാണ് ബെക്കാം. അതൊകൊണ്ട് തന്നെ പുതിയ പരിശീലകന്‍റെ തെരഞ്ഞെടുപ്പ് നയങ്ങളെ കുറിച്ച് ബെക്കാമിനു വ്യക്തമായിട്ട് അറിയാം. മുഴുവന്‍ കായിക കഷമതയുള്ള താരങ്ങളെ മാത്രമേ കാപ്പല്ലോ ടീമിലെടുക്കൂ എന്നത് തനിക്കറിയാമെന്ന് ബെക്കാം ചൂണ്ടിക്കാട്ടുന്നു.

ഫെബ്രുവരി 6 നെ വെംബ്ലിയില്‍ കണ്ടെത്തിയ വിജയത്തിനു പിന്നാലെ ഫ്രാന്‍സിനെതിരെയുള്ള മത്സരത്തില്‍ ടീമിനെ തയ്യാറെടുപ്പിക്കുകയാണ് കാപ്പല്ലോ. അമേരിക്കന്‍ ക്ലബ്ബായ ഗ്യാലക്‍സിക്കോപ്പം കളിക്കുന്ന ബെക്കാമിനു ടീമിലേക്ക് തിരിച്ചുവരാനുള്ള മികച്ച അവസരമാണിത്. സീസണു മുമ്പായി ഏഷ്യന്‍ പര്യടനത്തിനായി എത്തിയിരിക്കുന്ന ക്ലബ്ബിനൊപ്പം നല്ല കളി കെട്ടഴിച്ചാല്‍ താരത്തിന് സുഖമായി ടീമില്‍ എത്താനാകും.

ലണ്ടന്‍: | WEBDUNIA|
ശനിയാഴ്ച എഫ് സി സോളിനെ നേരിടുന്ന ഗ്യാലക്‍സി രണ്ടാമത്തെ മത്സരത്തില്‍ ഷം‌ഹായിയില്‍ മാര്‍ച്ച് അഞ്ചിനും നാലു ദിവസം കഴിയുമ്പോള്‍ ഹോങ്കോംഗിലും കളിക്കും. മാര്‍ച്ച് 29 ന് കോളറാഡോയില്‍ റാപിഡ്സിനെതിരെയാണ് ഗ്യാലക്‍സിയുടെ ആദ്യ മത്സരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :