ഇംഗ്ലണ്ടിന് ബെക്കാമിനെ വേണ്ട

PROPRO
പരിശീലകന്‍ ഫാബിയോ കാപ്പല്ലോയുടെ എതിര്‍പ്പ് വീണ്ടും ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിനെതിരായി ഭവിച്ചു. പുതിയ ഇംഗ്ലണ്ട് ടീമില്‍ നിന്നും മദ്ധ്യനിര താരം ഡേവിഡ് ബെക്കാമിന് ഒഴിവാക്കി. പുതിയ പരിശീലകന്‍ ഫാബിയോ കാപ്പല്ലോ ഫെബ്രുവരി 6 ന് സ്വിറ്റ്‌സര്‍ലണ്ടിനെതിരെ നടക്കുന്ന ടീമില്‍ നിന്നും ബെക്കാമിനെ ഉള്‍പ്പെടുത്തിയില്ല.

അതിനര്‍ത്ഥം ഇംഗ്ലണ്ടിന്‍റെ വെള്ള കുപ്പായത്തില്‍ 100 മത്സരം തികയ്‌ക്കാന്‍ സൂപ്പര്‍ താരത്തിന് ഇനിയും കാത്തിരിക്കണമെന്ന് തന്നെയാണ്. എന്നാല്‍ 32 കാരനായ മുന്‍ നായകനു മുന്നില്‍ കാപ്പല്ലോ വാതില്‍ പൂര്‍ണ്ണമായും കൊട്ടിയടച്ചിട്ടില്ല. വ്യാഴാഴ്ച നല്‍കിയ താല്‍ക്കാലിക പട്ടികയില്‍ ഈ ഫ്രീ കിക്ക് വിദഗ്ദന്‍ ഇല്ലെന്നു മാത്രം.

ശനിയാഴ്ച ടീമിനെ പ്രഖ്യാപിക്കും. ഫാബിയോ കാപ്പല്ലോ റയലിന്‍റെ പരിശീലകനായിരുന്ന സമയത്തും ബെക്കാമിനെതിരെ മുഖം തിരിച്ച താരമാണ്. ഫിറ്റ്‌നസിന്‍റെ പേര് പറഞ്ഞാണ് അന്ന് ഒഴിവാക്കിയതെങ്കിലും സഹ താരങ്ങളുടെ വിമര്‍ശനത്തെ തുടര്‍ന്ന് തിരിച്ചെടുക്കേണ്ടി വന്നിരുന്നു. ക്രൊയേഷ്യയ്‌ക്കെതിരെ നവംബര്‍ 21 നു പരാജയപ്പെട്ട യൂറോ യോഗ്യതാ മത്സരത്തിനു ശേഷം ബെക്കാം ഇതുവരെ കളിച്ചിട്ടില്ല.

എന്നിരുന്നാലും ആഴ്‌സണലില്‍ തന്‍റെ പരിശീലനം തുടരുകയാണ്. ഒക്ടോബറില്‍ അമേരിക്കന്‍ ലീഗ് അവസാനിക്കുന്നതു വരെ ബെക്കാം ഒരു മത്സരത്തില്‍ പോലും പങ്കാളിയായിരുന്നില്ല. കാപ്പെല്ലോ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇതാകാം കാരണമെന്ന് കരുതുന്നു. 100 മത്സരമെന്ന തന്‍റെ സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ ബക്കാമിനു ഇനിയും കാത്തിരിക്കേണ്ടി വരും.

ലണ്ടന്‍: | WEBDUNIA|
പീറ്റര്‍ ഷില്‍ട്ടണ്‍, ബോബ്ബി മൂര്‍, ബോബി ചാള്‍ട്ടണ്‍ എന്നിവരാണ് ഇംഗ്ലണ്ടിനായി 100 മത്സരം കളിച്ചിട്ടുള്ള താരങ്ങള്‍. സൌഹൃദ മത്സരത്തിനു നായകന്‍ ജോണ്‍ ടേറിയേയും ഇംഗ്ലണ്ടിനു നഷ്ടപ്പെട്ടേക്കാന്‍ സാധ്യതയുണ്ട്. പരുക്കു മൂലം ടേറി മാറി നിന്നാല്‍ ലിവര്‍പൂള്‍ നായകന്‍ സ്റ്റീവന്‍ ജെറാഡോ മാഞ്ചസ്റ്റര്‍ താരം റയോ ഫെര്‍ഡിനാന്‍ഡൊ നായകനാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :