യുവന്‍റസ് വീണു, ഇന്‍റര്‍ സെമിയില്‍

PROPRO
മിലാന്‍ ക്ലബ്ബുകള്‍ വിജയക്കുതിപ്പ് തുടരുകയാണ്. രണ്ടാം പാദമത്സരത്തില്‍ യുവന്‍റസിനെ മറികടന്ന് ഇന്‍റര്‍ ഇറ്റാലിയന്‍ കപ്പ് സെമിയിലേക്ക് കടന്നപ്പോള്‍ സീരി എയില്‍ എ സി മിലാന്‍ റെഗ്ഗീനയ്‌ക്ക് മേല്‍ കഷ്ടിച്ച് വിജയം നേടി. ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 3-2 ന് യുവന്‍റസിനെ മറി കടന്നാണ് ഇന്‍റര്‍ ആദ്യ നാലില്‍ എത്തിയത്.

തുല്യശക്തികളായ എതിരാളികള്‍ ഏറ്റു മുട്ടിയ ആദ്യ പാദത്തില്‍ 2-2 സമനില ആയിരുന്നതിനാല്‍ 5-4 എന്ന അഗ്രിഗേറ്റ് സ്കോറിലായിരുന്നു ഇന്‍റര്‍ സെമിയില്‍ സ്ഥാനം കണ്ടെത്തിയത്. കൌമാരക്കാരന്‍ മരിയോ ബെല്ലേറ്റിയുടെ സ്ട്രൈക്കിംഗ് മികവായിരുന്നു ഇന്‍ററിനു തുണയായത്. ബല്ലേറ്റി ഇരട്ട ഗോളുകള്‍ കണ്ടെത്തി. മൂന്നാം ഗോള്‍ അര്‍ജന്‍റീന താരം ജൂലിയോ റിക്കാര്‍ഡോ ക്രൂസിന്‍റെ വകയായിരുന്നു.

ബെല്ലീറ്റിയുടെ പത്താം മിനിറ്റ് ഗോളിനു മറുപടി പതിനാലാം മിനിറ്റില്‍ ഒരു ഫ്രീകിക്കില്‍ നിന്നും ഡെല്പിയറൊ നല്‍കിയതായിരുന്നു. ഇതിനു പിന്നാലെ ഇയാക്വിന്‍റ മുപ്പത്തൊന്നാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി കണ്ടെത്തിയതോടെ ഇന്‍റര്‍ പിന്നിലായി പോയി. എന്നാല്‍ മുപ്പത്തെട്ടാം മിനിറ്റില്‍ ഇന്‍ററിന്‍റെ ജിമെനെസിന്‍റെ ഷോട്ട് പ്രതിരോധക്കാരന്‍ സാലിഹാ മിഡിക്ക് കൈ വച്ചു തട്ടിയതിനു ലഭിച്ച പെനാല്‍റ്റി ക്രൂസ് മുതലാക്കി സമനില നല്‍കി.

രണ്ടാം പകുതി ഇരു ടീമും പ്രതിരോധത്തില്‍ ഊന്നിയപ്പോള്‍ കളി കൂടുതല്‍ പരുക്കനായി. എന്നാല്‍ അവസാനിക്കാന്‍ നാലു മിനിറ്റുള്ളപ്പോള്‍ ഇന്‍റര്‍ വീണ്ടും മുന്നിലെത്തിയതോടെ യുവന്‍റസിന്‍റെ പ്രതീക്ഷ പൊലിഞ്ഞു. പ്രതീക്ഷയ്‌ക്ക് വിരുദ്ധമായി ഗോള്‍ ഏരിയയില്‍ ഒരു പന്ത് ലഭിച്ചത് വലയില്‍ എത്തിക്കാനും ടീമിനു വിജയം നല്‍കാനും ബെല്ലേറ്റിക്ക് എളുപ്പമായി.

റോം: | WEBDUNIA|
സീരി എയില്‍ എ സി മിലാന്‍റെ വിജയം റഗ്ഗീനയ്‌ക്കെതിരെയായിരുന്നു. പതിനെട്ടാം മിനിറ്റില്‍ ആന്ദ്രേ പിര്‍ലോയുടെ ഹെഡ്ഡറാണ് എ സി മിലാനെ മുന്നില്‍ എത്തിച്ചത്. ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായ ഇന്‍ററിനു 20 പോയിന്‍റു പിന്നിലാണ് എ സി മിലാന്‍. 30 പോയിന്‍റുമായി ആറാം സ്ഥാനത്താണ് ഇവര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :