ദൈവത്തിന്‍റെ കൈയ്‌‌ക്ക് മാപ്പ്: മറഡോണ

PROPRO
നൂറ്റാണ്ടിലെ മികച്ച ഗോളുകളില്‍ ഒന്നിന് ഫുട്ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണ മാപ്പ് പറഞ്ഞു. ഒരു ബ്രിട്ടീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദൈവത്തിന്‍റെ കൈയ്യെന്ന് താന്‍ വിശേഷിപ്പിച്ച വിവാദ ഗോളിന്‍റെ പേരില്‍ ഫുട്ബോള്‍ രാജാവ് ലോകത്തോട് മുഴുവന്‍ മാപ്പ് പറഞ്ഞത്.

1986 ലോക കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ് രണ്ട് ഗോളുകളില്‍ ആദ്യത്തേതാണ് ഏറെ വിവാദമായതായിരുന്നു. തന്‍റെ നേരെ വന്ന ക്രോസ്സില്‍ ഹെഡ് ചെയ്യാന്‍ ചടിയ മറഡോണ പന്ത് കൈകൊണ്ട് തട്ടി ഗോള്‍ വലയ്ക്കുള്ളിലിട്ടു. ഗോളി പീറ്റര്‍ ഷില്‍ട്ടണും സകല കാണികളും ഇതു കണ്ടെങ്കിലും റഫറി ഗോള്‍ വിധിക്കുകയായിരുന്നു.

ഇത് റഫറിയുടെ ശ്രദ്ധയില്‍ പെടാത്തത് കൊണ്ട് മാത്രമാണ് അര്‍ജന്‍റീന ഫൈനല്‍ വരെ എത്തിയതെന്നായിരുന്നു പിന്നത്തെ ഇംഗ്ലീഷ് ആരാധകരുടെ കുറ്റപ്പെടുത്തല്‍. ഈ ഗോളിനെ കുറിച്ച് പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആ ഗോളിന് പിന്നില്‍ ദൈവത്തിന്‍റെ കൈയാണെന്നായിരുന്നു മറഡോണ വിശദീകരിച്ചത്. ‘ദൈവത്തിന്‍റെകൈ’ എന്നാണ് പ്രസിദ്ധമായത്.

തനിക്ക് ഖേദം പ്രകടിപ്പിക്കാനും മടങ്ങിപോയി ചരിത്രം തിരുത്താനും സാധിക്കുമെങ്കില്‍ അത് ചെയ്യുമായിരുന്നുവെന്ന് മറഡോണ പറഞ്ഞു. പക്ഷേ ചരിത്ര തനിക്ക് ചരിത്രം തിരുത്താനാവില്ലെന്നും അത് ഗോള്‍ തന്നെയാണെന്നും മറഡോണ കൂട്ടിച്ചേര്‍ത്തു. ഈ ഗോളിന്‍റെ പേരില്‍ നടന്ന് വിവാദങ്ങള്‍ ഉണ്ടായെങ്കിലും ഇതേ മത്സരത്തില്‍ മറഡോണ നേടിയ സമാനതകളില്ലാത്ത രണ്ടാം ഗോള്‍ ഏറെ മഹത്വവല്‍ക്കരിക്കപ്പെട്ടതാണ്.

കളിക്കളത്തിന്‍റെ മധ്യത്തില്‍ നിന്ന് അഞ്ച് എതിരാളികളെ ഒരേ സമയം വെട്ടിച്ച് മുന്നേറി ഗോളി പീറ്റര്‍ ഷില്‍ട്ടനെയും കബളിപ്പിച്ച് മറഡോണ് നേടിയ ആ ഗോള്‍ ഫൂട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും സുന്ദരമായ ഗോളുകളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

ഫുട്ബോള്‍ ഇതിഹാസം പെലെയും മറഡോണയും തമ്മിലുള്ള താരത്മ്യപ്പെടുത്തലുകളെ കുറിച്ച സൂചിപ്പിച്ചപ്പോള്‍,താന്‍ മയക്ക്‌മരുന്ന് ഉപയോഗിച്ചില്ലായിരുന്നുവെങ്കില്‍ ഇങ്ങനെ ഒരു ചര്‍ച്ചയുടെ ആവശ്യം പോലും ഉണ്ടാകുമായിരിന്നില്ലെന്ന് മറഡോണ പറഞ്ഞു.

ലണ്ടന്‍:| WEBDUNIA|
സൂപ്പര്‍ താരം ഡേവിഡ് ബെക്കാം നല്ല കളിക്കാരനാണെങ്കിലും അദ്ദേഹത്തെ മികച്ച കളിക്കാരുടെ പട്ടികയില്‍ പെടുത്താന്‍ കഴിയില്ലെന്നും മറഡോണ കൂട്ടിച്ചേര്‍ത്തു. ലോകത്ത് നൂറ് കണക്കിന് ബെക്കാമാര്‍ കളിക്കുന്നുണ്ടെന്നാണ് മറഡോണയുടെ അഭിപ്രായം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :