ബര്‍ബറ്റോവ് തുടരും കൊമൊല്ലി

PROPRO
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ചേക്കേറാന്‍ കാത്തിരിക്കുന്ന ബള്‍ഗേറിയന്‍ സ്ട്രൈക്കര്‍ ദിമിത്രി ബെര്‍ബറ്റോവിനു വേണമെങ്കില്‍ ക്ലബ്ബില്‍ തുടരാമെന്ന് ടോട്ടന്‍ ഹാം ക്ലബ്ബ് സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ ഡാമിയന്‍ കോമൊല്ലി.

ബെര്‍ബറ്റോവിനെ ഒഴിവാക്കി കഴിഞ്ഞയാഴ്ച മത്സരത്തിനിറങ്ങിയ ടോട്ടന്‍ ഹാം സണ്ടര്‍ ലാന്‍ഡിനോട് തോല്‍‌വി വഴങ്ങിയിരുന്നു. ട്രാന്‍സ്ഫര്‍ വിപണി അടയ്‌ക്കാന്‍ നില്‍ക്കുന്ന സമയത്ത് താരം ക്ലബ്ബില്‍ തുടരുമെന്ന് തന്നെയാണ് താന്‍ കരുതുന്നതെന്ന് കോമൊല്ലി വ്യക്തമാക്കുന്നു.

മികച്ച താരമായ ബെര്‍ബറ്റോവ് ഒപ്പം ഉണ്ടാകുമെന്നത് തങ്ങള്‍ക്ക് സന്തോഷകരമായ കാര്യമാണെന്നും കൊമൊല്ലി പറയുന്നു. ഊഹാപോഹങ്ങള്‍ പറയുകയല്ലെന്നും താരം ഒപ്പം ഉണ്ടാകുമെന്നും കൊമൊല്ലി പ്രതീക്ഷിക്കുന്നു.

ലണ്ടന്‍: | WEBDUNIA| Last Modified ശനി, 30 ഓഗസ്റ്റ് 2008 (16:40 IST)
ബെര്‍ബറ്റോവ് പോകുമെന്ന് കരുതി സ്പാര്‍ട്ടാ മോസ്ക്കോയുടെ താരം പാവ്ലോ ചെങ്കോയുമായി കരാറില്‍ എത്താനുള്ള നീക്കത്തിലാണ് ടോട്ടന്‍ ഹാം. വെള്ളീയാഴ്ച ലണ്ടന്‍ എയര്‍ പോര്‍ട്ടില്‍ താരം എത്തുന്നതിന്‍റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :