ബാഴ്‌സ ഫിയോറന്‍റീനയെ തോല്‍പ്പിച്ചു

ഫ്ലോറന്‍സ്: | WEBDUNIA| Last Modified വ്യാഴം, 31 ജൂലൈ 2008 (12:31 IST)
സ്പാനിഷ്‌‌ലീഗില്‍ പുതിയ അദ്ധ്യായം കുറിക്കാന്‍ ഒരുക്കുന്ന ബാഴ്‌സിലോണ സീസണു മുന്നോടിയായിട്ടുള്ള മത്സരത്തില്‍ ഫിയോറന്‍റീനയെ പരാജയപ്പെടുത്തി. ഫ്ലോറന്‍സില്‍ നടന്ന മത്സരത്തില്‍ 3-1 നായിരുന്നു ബാഴ്‌സയുടെ ജയം.

ബാഴ്സിലോണയ്‌ക്കായി നായകന്‍ പുയോള്‍, ജാഫ്രെന്‍, ബോജാന്‍ എന്നിവര്‍ ഗോള്‍ കുറിച്ചപ്പോള്‍ ഫിയോറന്‍റീനയുടെ ഗോള്‍ പസീനിയുടെ വകയായിരുന്നു. പുതിയ താരങ്ങളും പുതിയ പരിശീലകനുമായി പുതിയ സീസണ്‍ തുടങ്ങാനൊരുങ്ങുന്ന ബാഴ്‌സ 4-4-2 ശൈലിയില്‍ ആയിരുന്നു കളി തുടങ്ങിയത്.

പന്തടക്കത്തിത്തിലും മുന്നെറ്റത്തിലും ഒന്നിച്ചുള്ള പോരാട്ടത്തിലും നവജീവന്‍ കൈവരിച്ച ബാഴ്‌സിലോണ തുടര്‍ച്ചയായി നടത്തിയ ആക്രമണങ്ങള്‍ക്ക് ഒടുവില്‍ ഇരുപത്തെട്ടാം മിനിറ്റില്‍ ആദ്യ ഗോള്‍ കണ്ടെത്തി. ലയണേല്‍ മെസ്സില്‍ പിക്വേയ്‌ക്ക് നല്‍കിയ ക്രോസ് പിക്വേ പുയോളിന്‍റെ വഴിയിലേക്ക് നല്‍കി. പുയോളിന്‍റേ ഷോട്ട് ലക്‍ഷ്യം കണ്ടു.

പകുതിക്ക് പോയി വന്ന ശേഷം രണ്ട് മിനിറ്റിനകം തന്നെ ബാഴ്‌സ സ്കോര്‍ വര്‍ദ്ധിപ്പിച്ചു. പരുക്കേറ്റു പുറത്തായ ഇനിയേസ്റ്റയ്‌ക്ക് പകരക്കാരനായെത്തിയ ജാഫ്രണ്‍ കൈതയുടെ ഒരു ഒന്നാന്തരം പാസില്‍ ഗോള്‍ കാണുകയായിരുന്നു. അറുപത്തൊമ്പതാം മിനിറ്റില്‍ ഫിയോറന്‍റീന തിരിച്ചടിച്ചു. പകരക്കാരനായെത്തിയ പസ്സിനിയായിരുന്നു സ്കോറര്‍.

മൂന്ന് മിനിറ്റിനുള്ളില്‍ തന്നെ ബാഴ്‌സ ഈ ഗോളിനു മരുപടിയും പറഞ്ഞു. യുവതാരം ബോജാന്‍ ക്രികിക്കായിരുന്നു ഗോളിനു പിന്നില്‍. ജെഫ്രാന്‍ വാസ്കെസ് സഖ്യം കൈമാറിയെത്റ്റിയ പന്തായിരുന്നു ക്രികിക്ക് ഫിനിഷ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :