‘ക്രിസ്ത്യാനോയുടെ തീരുമാനം തെറ്റ്’

PROPRO
റയല്‍ മാഡ്രിഡ് ഫുട്ബോള്‍ ക്ലബ്ബിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാനുള്ള പോര്‍ച്ചുഗീസ് താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ നീക്കം അബദ്ധജടിലമാണെന്ന് ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസ്സം ഐറിക് കന്‍റോണ.ഓള്‍ഡ് ട്രാഫോഡില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം നീണ്ട കാലം ചെലവഴിച്ച താരമാണ് കന്‍റോണ.

ക്രിസ്ത്യാനോയുടെ സ്റ്റൈലും കളിയും കൂടുതല്‍ അനുയോജ്യം ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ് ജേതാക്കള്‍ക്കാണെന്ന് കന്‍റോണ വ്യക്തമാക്കി. സ്പാനിഷ് ചാമ്പ്യന്‍മാര്‍ റയലിനൊപ്പം കളിക്കാന്‍ ദീര്‍ഘകാലമായി ക്രിസ്ത്യാനോ ആഗ്രഹിക്കുക ആണ്. ലോകത്തിലെ ഇപ്പോഴത്തെ മികച്ച താരമായ ക്രിസ്ത്യാനോ മാഞ്ചസ്റ്ററിനൊപ്പം കളിക്കുന്നത് കാണുന്നത് സന്തോഷകരമായ കാര്യമാണെന്ന് അഞ്ച് സീസണ്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ചെലവഴിച്ച കന്‍റോണ വ്യക്തമാക്കുന്നു.

ക്രിസ്ത്യാനോയ്‌ക്ക് ക്ലബ്ബ് വിടുന്ന കാര്യത്തില്‍ മതിയായ തീരുമാനം ഉണ്ടാകും. ഒരു പക്ഷെ പുതിയ വെല്ലുവികള്‍ നേരിടാനുള്ള ക്രിസ്ത്യാനോയുടെ താല്പര്യം തനിക്ക് മനസ്സിലാകുന്നുണ്ടെന്നും കന്‍റോണ പറഞ്ഞു. മാഞ്ചസ്റ്ററില്‍ നിന്നും 1997 ല്‍ വിരമിച്ച കന്‍റോണ ഒരിക്കല്‍ പോലും ക്ലബ്ബ് വിടുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും കന്‍റോണ വ്യക്തമാക്കി.

ലണ്ടന്‍: | PRATHAPA CHANDRAN| Last Modified ബുധന്‍, 30 ജൂലൈ 2008 (13:19 IST)
അതേ സമയം ക്രിസ്ത്യാനോ ഇല്ലാതെ നൈജീരിയയില്‍ പോര്‍ട്ട് സ്മൌത്തിനെ 2-1 നു പരാജയപ്പെടുത്തിയ മാഞ്ചസ്റ്റര്‍ പുതിയ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ ഒരുങ്ങുകയാണ്. പോര്‍ച്ചുഗീസ് താരം മാഞ്ചസ്റ്റര്‍ വിടുന്നതുമായി ബന്ധപ്പെട്ട് പ്രീമിയര്‍ ലീഗില്‍ ഒട്ടേറെ വിവാദങ്ങളും പരക്കുന്നുണ്ട്. മാഞ്ചസ്റ്റര്‍ താരം റയാന്‍ ഗിഗ്‌സ് കഴിഞ്ഞ ദിവസം ക്രിസ്ത്യാനോയെ കുറ്റപ്പെടുത്തിയിരുന്നു. ക്രിസ്ത്യാനോ പോയാല്‍ താന്‍ രാജി വയ്‌ക്കുമെന്നാണ് പരിശീലകന്‍ അലക്‍സ് ഫെര്‍ഗൂസന്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :