ഇന്ത്യ അഫ്ഗാനെ കഷ്ടിച്ചു തോല്‍പ്പിച്ചു

PTIPTI
ദുര്‍ബ്ബലരായ അഫ്ഗാനിസ്ഥാനെതിരെ എ എഫ് സി ചലഞ്ച് കപ്പ് ഫുട്ബോളിന്‍റെ ആദ്യ മത്സരത്തിനായി ഇറങ്ങിയ ഇന്ത്യയ്‌ക്ക് കഷ്ടിച്ച് ജയം. ക്ലൈമാക്‍സ് ലോറന്‍സ് ഇഞ്ചുറി സമയത്ത് നേടിയ ഒരു ഗോളിനാണ് ഇന്ത്യ ആദ്യ ജയം സ്വന്തമാക്കിയത്. ഗ്രൂപ്പ് എ യില്‍ ഇതോടെ മൂന്ന് പോയിന്‍റുകള്‍ കരസ്ഥമാക്കാന്‍ ഇന്ത്യയ്‌ക്കായി.

ഗാഷി ബൌളി സ്റ്റേഡിയത്തില്‍ ഓരോ നീക്കങ്ങള്‍ക്കും ആരവം പകര്‍ന്ന ഇന്ത്യന്‍ കാണികളെ ആഹ്ലാദത്തില്‍ ആറാടിച്ച നിമിഷം വന്നത് തൊണ്ണൂറ്റി രണ്ടാം മിനിറ്റിലായിരുന്നു. റനഡി സിങ്ങിന്‍റെ ക്രോസ്പിടിക്കാനുള്ള നീക്കത്തില്‍ അഫ്ഗാന്‍ ഗോള്‍ കീപ്പര്‍ അമരി വീണു പോയപ്പോള്‍ ലഭിച്ച പന്ത് ക്ലൈമാക്‍സ് വലയിലേക്ക് തൊടുക്കുകയായിരുന്നു.

പകരക്കാരനായി ക്ലിഫോര്‍ഡ് മിറാന്‍ഡ എത്തിയതോടെയാണ് ഇന്ത്യന്‍ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച വന്നത്. എന്നിരുന്നാലും ഇനിയുള്ള മത്സരങ്ങളില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയെങ്കിലേ ഇന്ത്യയ്‌ക്ക് 2014 ഏഷ്യാകപ്പ് മത്സരങ്ങളില്‍ കളിക്കാനാകൂ എന്ന് തെളിയിച്ച പ്രകടനം ആയിരുന്നു അഫ്ഗാനെതിരെ കണ്ടത്.

ആദ്യ ഇരുപത്തഞ്ച് മിനിറ്റില്‍ ഇന്ത്യന്‍ പന്ത് നിയന്ത്രിക്കുന്ന കാര്യത്തിലും ആക്രമണം സംഘടിപ്പിക്കുന്ന കാര്യത്തിലും കണ്ടെത്തിയ മികവ് അഫ്ഗാന്‍ സമര്‍ത്ഥമായി അതിജീവിക്കുക ആയിരുന്നു. ലോക റാങ്കിംഗില്‍ ഇന്ത്യയേക്കാള്‍ ഒട്ടേറെ പിന്നില്‍ നില്‍ക്കുന്ന അഫഗാനിസ്ഥാന്‍ ഇന്ത്യയെ ഞെട്ടിക്കുന്ന പ്രകടനം തന്നെ പുറത്തെടുത്തു.

ഹൈദരാബാദ്:| WEBDUNIA|
ഉദ്ഘാടനമത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍‌മാരായ തുര്‍ക്ക്‌മെനിസ്താനും താജിക്കിസ്താനും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഗ്രൂപ്പില്‍ മൂന്ന് പോയിന്‍റുമായി ഇന്ത്യ മുന്നിലെത്തിയപ്പോള്‍ താജിക്കിസ്ഥാനും തുര്‍ക്കിമെനിസ്ഥാനും ഓരോ പോയിന്‍രു വീതം നേടാനായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :