ലോകത്തിലെ നമ്പർ 1 സ്ട്രൈക്കർ ബെൻസമേ: മെസ്സിയേയും ക്രിസ്റ്റിയാനോയേയും തള്ളി റൊണാൾഡോ

അഭിറാം മനോഹർ| Last Modified വ്യാഴം, 3 ഫെബ്രുവരി 2022 (21:08 IST)
ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർ റയൽമാഡ്രിഡിന്റെ ഫ്രഞ്ച് താരം കരിം ബെൻസമേയാണെന്ന് ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡോ. രണ്ടാമത് നിൽക്കുന്നത് ബയേണിന്റെ ലെവൻഡോവ്‌സ്‌കിയാണെന്നും റൊണാൾഡോ പറഞ്ഞു.

നിലവിൽ ലോകഫുട്‌ബോളിലെ ഏത് സ്ട്രൈക്കർമാരേക്കാളും മുൻപിലാണ് ബെൻസമേയുടെയും ലെവൻഡോ‌വ്‌സ്കിയുടെയും സ്ഥാനം. ഡോർട്ട്‌മുണ്ടിന്റെ 21കാരൻ ഹാലൻഡാണ് ഇവർക്ക് ശേഷം ഒന്നാം നമ്പർ സ്ട്രൈക്കർ ആവാൻ പോകുന്ന താരമെന്നും റൊണാൾഡോ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :