ഞങ്ങള്‍ മെസ്സിയേയും കൂട്ടരെയും കാത്തിരിക്കുകയാണ്, അര്‍ജന്റീനയ്ക്ക് മുന്നറിയിപ്പ് നല്‍കി കാനഡ പരിശീലകന്‍

Argentina
Argentina
അഭിറാം മനോഹർ| Last Modified തിങ്കള്‍, 8 ജൂലൈ 2024 (19:58 IST)
കോപ്പ അമേരിക്കയിലെ ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീന കാനഡയെ നേരിടും. ഗ്രൂപ്പ് മത്സരത്തില്‍ നേരത്തെ ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ 2 ഗോളുകള്‍ക്ക് കാനഡയെ പരാജയപ്പെടുത്താന്‍ അര്‍ജന്റീനയ്ക്കായിരുന്നു. അന്നത്തെ മത്സരത്തില്‍ ഒട്ടേറെ ഗോള്‍ അവസരങ്ങള്‍ ലഭിച്ചിട്ടും അതൊന്നും തന്നെ മുതലാക്കാന്‍ അര്‍ജന്റീനയ്ക്കായിരുന്നില്ല.

എന്നാല്‍ സെമിയില്‍ കാനഡയെ നേരിടുക എന്നത് അര്‍ജന്റീനയ്ക്ക് എളുപ്പമുള്ള കാര്യമാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കാനഡ പരിശീലകനായ ജെസെ മാര്‍ഷ്.ഡിഫന്‍സിന് മാത്രം പ്രാധാന്യം നല്‍കികൊണ്ടാവില്ല അക്രമിക്കാന്‍ കൂടി ലക്ഷ്യമിട്ടാകും അര്‍ജന്റീനയ്‌ക്കെതിരെ കാനഡ ഇറങ്ങുന്നതെന്ന് ജെസെ മാര്‍ഷ് പറയുന്നു. കഴിഞ്ഞ മത്സരത്തില്‍ മെസ്സിക്ക് കൂടുതല്‍ സ്വാതന്ത്ര്യം കിട്ടി. അത് ഇത്തവണയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.


ഇക്വഡോറിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് അര്‍ജന്റീന സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്. മത്സരത്തില്‍ മികച്ച പ്രകടനം നടത്താന്‍ അര്‍ജന്റീനയ്ക്കായിരുന്നില്ല. അതേസമയം വെനിസ്വലയെ പെനാല്‍ട്ടിയില്‍ പരാജയപ്പെടുത്തിയാണ് കാനഡ സെമിയിലെത്തിയത്. ജൂലൈ 10നാണ് കാനഡയും അര്‍ജന്റീനയും തമ്മിലുള്ള സെമിഫൈനല്‍ പോരാട്ടം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :