അനുബന്ധ വാര്‍ത്തകള്‍
- Euro 2024: ടോണി ക്രൂസിനോട് റിട്ടയര്‍മെന്റിന് റെഡിയായിക്കോ എന്ന് ജോസ്ലു മാറ്റോ, സ്പെയിന്- ജര്‍മനി മത്സരത്തിന് മുന്‍പെ വാക്പോര്
- Copa America 2024: കഷ്ടിച്ചു ജയിച്ചു ! അര്‍ജന്റീന സെമിയില്‍, മെസി പെനാല്‍റ്റി പാഴാക്കി
- തോറ്റാല്‍ സെമി കാണാതെ പുറത്ത് ! നിര്‍ണായക മത്സരത്തിനായി അര്‍ജന്റീന ഇറങ്ങുന്നു
- Euro 2024: ഇനി തീപ്പാറുന്ന പോരാട്ടങ്ങൾ, യൂറോ കപ്പ് ക്വാർട്ടർ ഫൈനൽ ഫിക്സ്ചർ ഇങ്ങനെ
- Copa America Quarter Final Matches: കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ എപ്പോള്‍? ബ്രസീല്‍ vs അര്‍ജന്റീന പോരാട്ടത്തിനുള്ള സാധ്യത ഇങ്ങനെ
'നീ വിഷമിക്കേണ്ട, നമ്മള് ഈ കളി ജയിക്കും'; പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മെസിയെ ആശ്വസിപ്പിച്ച് സഹതാരങ്ങള്‍ (വീഡിയോ)
മത്സരം ജയിച്ചെങ്കിലും സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ് അര്‍ജന്റീന ഇക്വഡോറിനെതിരെ കാഴ്ചവെച്ചത്
Argentina - Lionel Messi
കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇക്വഡോറിനെ തോല്‍പ്പിച്ച് ലയണല്‍ മെസി നയിക്കുന്ന അര്‍ജന്റീന സെമിയിലേക്ക് എത്തിയിരിക്കുകയാണ്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 നാണ് അര്‍ജന്റീനയുടെ ജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1 എന്ന നിലയില്‍ പിരിഞ്ഞതോടെയാണ് വിജയികളെ കണ്ടെത്താന്‍ ഷൂട്ടൗട്ട് നടത്തിയത്.
മത്സരം ജയിച്ചെങ്കിലും സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ് അര്‍ജന്റീന ഇക്വഡോറിനെതിരെ കാഴ്ചവെച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മെസി ഒരു കിക്ക് പാഴാക്കുകയും ചെയ്തു. പെനാല്‍റ്റി കിക്ക് എടുത്ത ശേഷം മെസി ഏറെ നിരാശനായെങ്കിലും സഹതാരങ്ങള്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാനെത്തി. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
അര്‍ജന്റീനയ്ക്കു വേണ്ടി ആദ്യ കിക്കെടുത്തത് മെസിയാണ്. ഗോള്‍ പോസ്റ്റിന്റെ ടോപ് ബാറില്‍ തട്ടി പന്ത് പുറത്തേക്ക് പോകുകയായിരുന്നു. ഉടന്‍ തന്നെ സഹതാരങ്ങളെല്ലാം മെസിയെ ആശ്വസിപ്പിച്ചു. 'നീ വിഷമിക്കേണ്ട, ഈ കളി നമ്മള് ജയിക്കാന്‍ പോകുകയാണ്' എന്നാണ് മെസിയെ ആശ്വസിപ്പിച്ചു റോഡ്രിഗോ ഡി പോള്‍ പറഞ്ഞത്. മെസിക്ക് ശേഷം കിക്കെടുത്ത നാല് പേരും കൃത്യമായി ലക്ഷ്യം കാണുകയും അര്‍ജന്റീന ജയിക്കുകയും ചെയ്തു.Rodrigo De Paul to Leo Messi after missing the penalty kick
— Leo Messi Fan Club (@WeAreMessi) July 5, 2024
“We're going to win it, we're going to win.” @rodridepaul
pic.twitter.com/uqPc8CmMVm