1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Brazil out copa America

കോപ്പ അമേരിക്ക സെമി കാണാതെ ബ്രസീല്‍ പുറത്ത്; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയത് ഉറുഗ്വായ്

നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല

Brazil vs Uruguay
Brazil vs Uruguay

കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനു തോല്‍വി. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഉറുഗ്വായ് ശക്തരായ ബ്രസീലിനെ വീഴ്ത്തിയത്. ഷൂട്ടൗട്ടില്‍ 4-2 നാണ് ഉറുഗ്വായ് വിജയം സ്വന്തമാക്കിയത്. ഇതോടെ കോപ്പയിലെ സെമി ലൈനപ്പില്‍ വ്യക്തതയായി. 
 
നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്നാണ് വിജയികളെ തീരുമാനിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് നടത്തേണ്ടി വന്നത്. ഷൂട്ടൗട്ടില്‍ ബ്രസീലിന്റെ ആദ്യ കിക്ക് ഉറുഗ്വായ് ഗോള്‍ കീപ്പര്‍ തടഞ്ഞു. ഡഗ്ലസ് ലൂയിസ് എടുത്ത കിക്ക് പോസ്റ്റില്‍ തട്ടി പുറത്ത് പോകുകയും ചെയ്തു. ഇതാണ് ബ്രസീലിന്റെ തോല്‍വിക്ക് കാരണമായത്. 
 
സെമി ഫൈനലില്‍ ഉറുഗ്വായ് കൊളംബിയയെ നേരിടും. അര്‍ജന്റീനയ്ക്ക് കാനഡയാണ് എതിരാളികള്‍. 
 
അടുത്ത ലേഖനം
Euro 2024: അവസാന അങ്കത്തിനുള്ള നാല് ടീമുകൾ റെഡി, സെമി കടമ്പയിൽ സാധ്യതകൾ ആർക്കെല്ലാം