ഫുട്‌ബോള്‍ ലോകകപ്പ്: ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് വിലക്ക്

ലോകകപ്പ് സമയത്ത് ആരാധകര്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാന്‍ ഹയാ കാര്‍ഡ് നിര്‍ബന്ധമാണ്

രേണുക വേണു| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (07:56 IST)

ഫുട്‌ബോള്‍ ലോകകപ്പ് സമയത്ത് ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 23 വരെയാണ് സന്ദര്‍ശക വിസകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓണ്‍ അറൈവല്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശക വിസകള്‍ അനുവദിക്കില്ല.

ലോകകപ്പ് സമയത്ത് ആരാധകര്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാന്‍ ഹയാ കാര്‍ഡ് നിര്‍ബന്ധമാണ്. ഹയാ കാര്‍ഡ് ഉടമകള്‍ക്ക് ലോകകപ്പ് കഴിഞ്ഞും ഒരു മാസത്തിലേറെ ഖത്തറില്‍ തുടരാന്‍ സാധിക്കും. ഖത്തര്‍ ലോകകപ്പ് കാണാനായി 15 ലക്ഷത്തോളം ആരാധകരെത്തുമെന്നാണ് കണക്കാക്കുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് സന്ദര്‍ശക വിസകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :