ഫോട്ടോ മുഖ്യം ഛേത്രി.. സമ്മാനദാനത്തിനിടെ താരത്തെ തള്ളിമാറ്റി വെസ്റ്റ് ബംഗാൾ ഗവർണർ: വീഡിയോ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (15:11 IST)
ഡ്യൂറൻഡ് കപ്പ് ടൂർണമെൻ്റിൻ്റെ സമ്മാനദാന ചടങ്ങിനിടെ ബെംഗളൂരു എഫ് സി ക്യാപ്റ്റൻ സുനിൽ ഛേത്രിയെ അപമാനിച്ചതായി പരാതി. ട്രോഫി നൽകിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യവെ ഗവർണർ ലാ ഗണേശൻ ഛേത്രിയെ കൈകൊണ്ട് തള്ളുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഛേത്രിയെ ഗവർണർ അപമാനിച്ചെന്ന് ആരോപിച്ച് ഛേത്രിയുടെ ആരാധകർ രംഗത്തെത്തിയത്.


ഫോട്ടോയിൽ ഇടം പിടിക്കാൻ അതിഥികൾ ഫുട്ബോൾ താരങ്ങളെ തള്ളിനീക്കുകയാണെന്നും ശരിക്ക് ട്രോഫി ആർക്ക് കിട്ടിയതാണെന്നുമാണ് ആരാധകർ ചോദിക്കുന്നത്. മുംബൈ സിറ്റി എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബെംഗളൂരു എഫ് സി ഡ്യൂറൻ്റ് കപ്പ് സ്വന്തമാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :