സ്തനങ്ങൾക്ക് വലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയ ചെയ്യാന്‍ നിര്‍ബന്ധിച്ചു, 16-ാം വയസ്സില്‍ പീഡിപ്പിച്ചു, അയാള്‍ എന്റെ കുട്ടിക്കാലം കവര്‍ന്നെടുത്തു; ഫുട്‌ബോള്‍ ഇതിഹാസം മറഡോണയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി

രേണുക വേണു| Last Updated: ചൊവ്വ, 23 നവം‌ബര്‍ 2021 (12:06 IST)

അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ക്യൂബന്‍ യുവതി. കൗമാര പ്രായത്തില്‍ മറഡോണ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് 37 കാരിയായ മാവിസ് ആല്‍വറസാണ് ആരോപിച്ചത്. മറഡോണയുടെ മുന്‍ കാമുകി കൂടിയാണ് മാവിസ്. തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് മാവിസ് ഇക്കാര്യം തുറന്നുപറഞ്ഞത്.

16-ാം വയസ്സിലാണ് താന്‍ പീഡനത്തിനു ഇരയായതെന്ന് മാവിസ് പറഞ്ഞു. 2001 ല്‍ ലഹരിമരുന്ന് ഉപയോഗത്തിനെതിരായ ചികിത്സയ്ക്കായി മറഡോണ ക്യൂബയില്‍ എത്തിയിരുന്നു. ആ സമയത്താണ് പീഡനം നടന്നതെന്ന് മാവിസ് ആരോപിച്ചു. മറഡോണയ്ക്ക് ആ സമയത്ത് 40 വയസ്സായിരുന്നു പ്രായം.

2001 ല്‍ ഹവാനയിലെ ക്ലിനിക്കില്‍ വച്ചാണ് മറഡോണ ക്രൂരമായി തന്നെ പീഡിപ്പിച്ചതെന്നും ആ സമയത്ത് തന്റെ അമ്മ തൊട്ടപ്പുറത്തെ മുറിയില്‍ ഉണ്ടായിരുന്നെന്നും മാവിസ് പറഞ്ഞു.

'അയാള്‍ എന്റെ വായ പൊത്തിപ്പിടിച്ചു. എന്നെ ലൈംഗികമായി പീഡിപ്പിച്ചു. അതിനെ കുറിച്ച് അധികം ആലോചിക്കാന്‍ പോലും ഇപ്പോള്‍ എനിക്ക് സാധിക്കുന്നില്ല. അയാള്‍ എന്റെ കുട്ടിക്കാലമാണ് കവര്‍ന്നെടുത്തത്. എന്റെ എല്ലാ നിഷ്‌കളങ്കതയും അയാള്‍ കവര്‍ന്നെടുത്തു. വളരെ മോശം അനുഭവമായിരുന്നു അത്. എനിക്ക് താല്‍പര്യമില്ലാഞ്ഞിട്ടും
സ്തനങ്ങൾക്ക്
വലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയയ്ക്ക് അയാള്‍ എന്നെ നിര്‍ബന്ധിച്ചു,' മാവിസ് ആല്‍വറസ് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :