1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Maradona life

ആകെ എട്ട് മക്കള്‍, നിയമപരമായി രണ്ട് മക്കള്‍ മാത്രമെന്ന് മറഡോണ; ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ ജീവിതം

Maradona
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് എട്ട് മക്കളുണ്ട്. എന്നാല്‍, വര്‍ഷങ്ങളോളം ഇത് വിവാദ വിഷയമായിരുന്നു. നിയമപരമായി തനിക്ക് രണ്ട് മക്കള്‍ മാത്രമാണ് ഉള്ളതെന്ന് മറഡോണ വാദിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തിലാണ് തനിക്ക് രണ്ട് മക്കള്‍ മാത്രമാണ് ഉള്ളതെന്ന് മറഡോണ പറഞ്ഞത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 2019 ല്‍ തനിക്ക് എട്ട് മക്കളുണ്ടെന്ന് മറഡോണ വെളിപ്പെടുത്തി. 1989 ല്‍ വിവാഹം കഴിച്ച കൗഡിയ വില്‍ഫെയ്‌നില്‍ ഉണ്ടായ രണ്ട് മക്കളെ മാത്രമാണ് മറഡോണ ആദ്യകാലത്ത് അംഗീകരിച്ചിരുന്നത്. 
 
1960 ഒക്ടോബര്‍ 30 നാണ് മറഡോണയുടെ ജനനം. ഇന്ന് ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിനു 61 വയസ് തികഞ്ഞേനെ. അര്‍ജന്റീനയ്ക്ക് വേണ്ടി 91 മത്സരങ്ങളില്‍ നിന്ന് 34 ഗോളുകളാണ് മറഡോണ നേടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 20 നാണ് മറഡോണ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയത്. 
 
അടുത്ത ലേഖനം
ക്ലോഡിയയെ ഡിവോഴ്‌സ് ചെയ്തതിനു പിന്നാലെ 28 കാരിയുമായി അടുപ്പം; ഒടുവില്‍ ഫുട്‌ബോള്‍ ഇതിഹാസത്തെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട് റോസിയോ