പിഎസ്‌ജിയുമായുള്ള കടം തീർത്ത് മാഞ്ചസ്റ്റർ സിറ്റി, ഇരു ടീമുകളും പ്രീ ക്വാർട്ടറിൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 25 നവം‌ബര്‍ 2021 (20:01 IST)
യുവേഫ ചാമ്പ്യൻസ് ലീഗിലെ ശക്തരുടെ പോരാട്ടത്തിൽ പിഎസ്‌ജിയെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിറ്റിയുടെ വിജയം. കിലിയൻ എംബാപ്പെയുടെ ഗോളിന് മുന്നിലെത്തിയ ശേഷമാണ് പിഎസ്‌ജി രണ്ട് ഗോളുകൾ വഴങ്ങിയത്. റഹീം സ്റ്റെര്‍ലിങ്, ഗബ്രിയേല്‍ ജെസ്യൂസ് എന്നിവരാണ് സിറ്റിയുടെ ഗോളുകള്‍ നേടിയത്. പരാജയപ്പെട്ടെങ്കിലും പി‌എസ്‌ജിയും പ്രീ ക്വാർട്ടറിൽ യോഗ്യത നേടി.

ഇതോടെ ആദ്യപാദത്തിലേറ്റ തോൽവിക്ക് മാഞ്ചസ്റ്റർ സിറ്റി കണക്ക് തീർത്തു. മറ്റൊരു മത്സരത്തില്‍ ഷെരീഫിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് റയൽ മാഡ്രിഡ് വിജയിച്ചു. ഡേവിഡ് അലാബ, ടോണി ക്രൂസ്, കരീം ബെന്‍സെമ എന്നിവരാണ് ഗോളുകള്‍ നേടിയത്. തോല്‍വിയോടെ ഷെരീഫ് ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി.

മറ്റൊരു പോരാട്ടത്തിൽ ലിവർപൂൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പോർട്ടോയെ തോൽപ്പിച്ചു.
തിയാഗോ, മുഹമ്മദ് സലാ എന്നിവരാണ് ഗോള്‍ നേടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :