ചാമ്പ്യൻസ് ‌ലീഗ് പ്രീ ക്വാർട്ടർ കാണാതെ ബാഴ്‌സ പുറത്ത്, മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും ബയേണും അവസാന 16ൽ

അഭിറാം മനോഹർ| Last Updated: ബുധന്‍, 24 നവം‌ബര്‍ 2021 (20:51 IST)
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ കടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും, ചെൽസിയും ബയേൺ മ്യൂണിച്ചും. വമ്പന്മാരായ ബാഴ്‌സലോണയ്ക്ക് പക്ഷേ അവസാന പതിനാറിൽ ഇടം നേടാനായില്ല.

യുവന്റസിനെ എതിരില്ലാത്ത നാലു ഗോളിന് തകർത്താണ് ചെൽസി പ്രീ ക്വാർട്ടർ ഉറപ്പിച്ചത്. വിയ്യാറയലിന് എതിരെ എതിരില്ലാത്ത രണ്ട് ഗോൾ വിജയത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ചാ‌മ്പ്യൻസ് ലീഗിൽ മുന്നേറിയത്. സോൾഷെയർ പടിയിറങ്ങിയതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ മാഞ്ചസ്റ്ററിന് വിജയം നേടാനായി.

വിജയത്തോടെ മത്സരം അവസാനിപ്പിക്കാൻ കഴിയാതിരുന്നതാണ് ബാഴ്‌സയുടെ സാധ്യതകളെ ഇല്ലാതാക്കിയത്. ബാഴ്‌സയ്ക്ക് പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ലീഗിൽ ബയേണിനെതിരായ മത്സരം വിജയിക്കേണ്ടതായി വരും. കരുത്തരായ ബയേണിനെതിരെ നിലവിൽ വിജയിക്കുക എന്നത് ബാഴ്‌സയ്ക്ക് വലിയ വെല്ലുവിളിയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :