അഹമ്മദാബാദില്‍ തോറ്റാലും കുഴപ്പമില്ല; ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍, ശ്രീലങ്ക ന്യൂസിലന്‍ഡിനോട് തോറ്റു !
ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റിന് ജയിച്ചതോടെയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യ തോറ്റാലും സമനിലയിലായാലും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാം. ഓസ്‌ട്രേലിയയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.