പാസ്‌പോര്‍ട്ടുള്ള ആര്‍ക്കും സൈന്യത്തില്‍ ചേരാമെന്ന് യുക്രൈന്‍; നിബന്ധനകള്‍ എടുത്തുമാറ്റി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 25 ഫെബ്രുവരി 2022 (18:38 IST)
പാസ്‌പോര്‍ട്ടുള്ള ആര്‍ക്കും സൈന്യത്തില്‍ ചേരാമെന്ന് യുക്രൈന്‍. റഷ്യയെ ചെറുക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് ഉക്രൈന്‍ പ്രതിരോധമന്ത്രാലയം ആഹ്വാനം ചെയ്തു. സൈന്യത്തില്‍ ചേരാനുള്ള നിബന്ധനകള്‍ എടുത്തുമാറ്റിയിട്ടുണ്ട്. അതേസമയം രാജ്യത്തിനുവേണ്ടി തോക്കെടുക്കാന്‍ യുവാക്കളുടെ നീണ്ട നിര മിലിറ്ററി രജിസ്‌ട്രേഷന്‍ കൗണ്ടറുകളില്‍ കാണുകയാണ്.

പ്രായനിയന്ത്രം അടക്കമുള്ള നിബന്ധനകളാണ് മാറ്റിയിട്ടുള്ളത്. റഷ്യക്ക് കനത്ത അടി നല്‍കുന്നുണ്ടെന്നാണ് യുക്രൈന്റെ അവകാശവാദം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :