തകർച്ചയിൽ നിന്നും തിരിച്ചുകയറി ഇന്ത്യൻ ഓഹരി വിപണി: സെൻസെക്‌സും നിഫ്റ്റിയും നേട്ടത്തിൽ ക്ലോസ് ചെയ്‌തു

അഭിറാം മനോഹർ| Last Modified വെള്ളി, 25 ഫെബ്രുവരി 2022 (20:38 IST)
രണ്ട് വർഷത്തിനിടെയുള്ള ഏറ്റവും വലിയ തകർച്ച നേരിട്ടതിന്റെ പിറ്റേ ദിവസം തന്നെ തിരിച്ചുകയറി ഓഹരി സൂചികകൾ. രണ്ടര ശതമാനത്തോളമാണ് സെൻസെ‌ക്‌സും നിഫ്റ്റിയും ഇന്ന് നേട്ടമുണ്ടാക്കിയത്.

ബിഎസ്ഇ സെൻസെക്‌സ് 1328 പോയന്റ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്‌റ്റി 410 പോയന്റ് ഉയർന്നു. നേരത്തെ യുക്രെയ്‌നിൽ അക്രമണം നടത്തിയതിന് പിന്നാലെ സെൻസെക്‌സ് 2700 പോയന്റ് ഇടിഞ്ഞിരുന്നു. നിഫ്റ്റിയിൽ 815 പോയന്റ് നഷ്ടമാണ് ഒരു ദിവസം കൊണ്ടുണ്ടായത്. ആഗോള വിപണിയുടെ ചുവട് പിടി‌ച്ചാണ് ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടമുണ്ടാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :