സാ‌ങ്കേതിക പിഴവ്: ചാമ്പ്യൻസ് ലീഗിൽ വീണ്ടും നറുക്കെടുത്തു, പിഎസ്‌ജിക്ക് എതിരാളി റയൽ മാഡ്രിഡ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (21:18 IST)
ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങളുടെ നറുക്കെടുപ്പ് വീണ്ടും നടത്തി. നേരത്തെ നറുക്കെടുപ്പിൽ സാങ്കേതികപിഴവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്.

പുതിയ ക്രമപ്രകാരം പിഎസ്‌ജി പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനെ നേരിടും. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് എതിരാളികള്‍ അത്‌ലറ്റിക്കോ മാഡ്രിഡാണ്. അസാധുവാക്കിയ നറുക്കെടുപ്പില്‍ യുണൈറ്റഡിന് പിഎസ്ജിയായിരുന്നു എതിരാളികള്‍. ഇത് മെസ്സി-ക്രിസ്റ്റ്യാനോ പോരാട്ടം എന്ന നിലയിൽ ആരാധകർ ആഘോഷമാക്കിയിരുന്നു. ഇതിനു ശേഷമാണ് സാങ്കേതിക പിഴവ് കണ്ടെത്തി നറുക്കെടുപ്പ് അസാധുവാക്കിയത്.

നറുക്കെടുപ്പിനിടെ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ പേരെഴുതിയ ബോള്‍ തെറ്റായ പാത്രത്തില്‍ വെച്ചതാണ് പിഴവിന് കാരണമായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :