ഇന്ത്യയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനുള്ള ശ്രമമാണ് എഎഫ്സി കപ്പ് ഫൈനൽ: സുനിൽ ഛേത്രി

ഇന്ത്യക്കാരുടെ ഹൃദയം വേണം ഞങ്ങൾക്കൊപ്പമെന്ന് ഛേത്രി

dhoha, asia cup, sunil chhetri ദോഹ, എഎഫ്സി കപ്പ്, സുനിൽ ഛേത്രി
സജിത്ത്| Last Modified വ്യാഴം, 3 നവം‌ബര്‍ 2016 (12:10 IST)
ഏഷ്യൻ ശക്തികളാകുന്നതിനുള്ള ഇന്ത്യൻ ഫുട്ബോളിന്റെ തുടക്കമാണ് എഎഫ്സി കപ്പ് ഫൈനൽ എന്ന് സുനിൽ ഛേത്രി. വിജയത്തിനു സജ്ജമായാണു ടീം ദോഹയിൽ എത്തിയിട്ടുള്ളത്. ഇന്ത്യയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനുള്ള ശ്രമത്തിന്റെ തുടക്കമാണ് ഈ ഫൈനല്‍ എന്നും ഛേത്രി അറിയിച്ചു


ഫൈനൽ കാണുന്നതിനായി ഇന്ത്യക്കാർ കൂട്ടത്തോടെ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. കാണികളുടെ നിർലോഭമായ പിന്തുണ ടീമിനുണ്ടെങ്കില്‍ ചരിത്രം കുറിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഛേത്രി പറഞ്ഞു. ഇന്ത്യയുടെ ഉയിർത്തെഴുന്നേൽപിനു സാക്ഷികളാകാന്‍ ഒരോരുത്തരും വരണമെന്നും ഛേത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :