കടുവകള്‍ കൂട്ടിലൊളിച്ചു: ഏഷ്യാകപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം

കടുവകള്‍ കൂട്ടിലൊളിച്ചു: ഏഷ്യാകപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം

ഏഷ്യാകപ്പ്, ബംഗ്ലാദേശ്, ഇന്ത്യ, വിരാട്‌ കോഹ്ലി, ധോണി asia cup, bangladesh, india, virat kohli, dhoni
rahul balan| Last Modified തിങ്കള്‍, 7 മാര്‍ച്ച് 2016 (06:36 IST)
ട്വന്റി-ട്വന്റിയില്‍ മികച്ച ടീം തങ്ങളാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. സ്വന്തം മണ്ണില്‍ ഇന്ത്യയ്ക്കെതിരെ അട്ടിമറി വിജയം പ്രതീക്ഷിച്ച് ഇറങ്ങിയ ബംഗ്ലാദേശ്‌ കടുവകള്‍ മുട്ടുമടക്കി. എട്ടു വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ഇന്ത്യ ഏഷ്യാ കപ്പ്‌ കിരീടം സ്വന്തമാക്കി. ടോസ് നേടിയ ഇന്ത്യ ഫീൽഡിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. കനത്ത മഴയെത്തുടർന്ന് 15 ഓവറുകളായി മൽസരം ചുരുക്കിയിരുന്നു. ഇന്ത്യൻ സമയം ഞായർ രാത്രി ഒൻപതു മണിയോടെയാണ് മൽസരം ആരംഭിച്ചത്.

മിര്‍പ്പൂരിലെ ഷേഹരി ഇ ബംഗ്ലാ സ്‌റ്റേഡിയത്തില്‍ മഴയെത്തുടര്‍ന്ന്‌ 15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്‌ത ബംഗ്ലാദേശ്‌ അഞ്ചിന്‌ 120 റണ്‍സ് നേടി‌. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴു പന്ത്‌ ബാക്കി നില്‍ക്കെ രണ്ടു വിക്കറ്റ്‌ നഷ്‌ടത്തില്‍ ലക്ഷ്യം കണ്ടു.
44 പന്തില്‍ 60 റണ്‍സ്‌ നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പ്രകടനമാണ്‌ ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ചത്‌. ധവാനു പുറമേ 41 റണ്‍സുമായി പുറത്താകാതെ നിന്ന വിരാട്‌ കോഹ്ലിയും മികച്ച പ്രകടനം കാഴ്‌ചവച്ചു. ആറു പന്തില്‍ നിന്ന്‌ 20 റണ്‍സ്‌ നേടിയ നായകന്‍ മഹേന്ദ്ര സിങ്‌ ധോണി ഇന്ത്യന്‍ വിജയം വേഗത്തിലാക്കി.

ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ എം എസ്‌ ധോണി ബംഗ്ലാദേശിനെ ബാറ്റിങ്ങിനു വിട്ടു. തമീം ഇഖ്‌ബാലും (13) സൗമ്യ സര്‍ക്കാരും (ഒന്‍പത്‌ പന്തില്‍ 14) ചേര്‍ന്ന്‌ ബംഗ്ലാ സ്‌കോര്‍ നാല്‌ ഓവറില്‍ 27 ലെത്തിച്ചു. സൗമ്യ സര്‍ക്കാരിനെ ആശിഷ്‌ നെഹ്‌റയുടെ പന്തില്‍ ഹാര്‍ദിക്‌ പാണ്ഡ്യ പിടികൂടിയതോടെയാണ്‌ ഓപ്പണിങ്‌ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌.

പിന്നാലെ ജസ്‌പ്രീത്‌ ബുംറ തമീമിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി. ഷക്കീബ്‌ അല്‍ ഹസനും (16 പന്തില്‍ 21) സാബിര്‍ റഹ്‌മാനും (29 പന്തില്‍ പുറത്താകാതെ 32) ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചു തകര്‍ത്തു.
ഹാര്‍ദിക്‌ പാണ്ഡ്യയും ആശിഷ്‌ നെഹ്‌റയുമാണ്‌ കൂടുതല്‍ തല്ലുവാങ്ങിയത്‌. പാണ്ഡ്യ മൂന്ന്‌ ഓവറില്‍ 35 റണ്ണും നെഹ്‌റ മൂന്ന്‌ ഓവറില്‍ 33 റണ്ണും വിട്ടുകൊടുത്തു.

ഷക്കീബിനെ ബുംറയുടെ കൈയിലെത്തിച്ച്‌ ആര്‍ അശ്വിനാണ്‌ ഇന്ത്യയ്ക്ക് നിര്‍ണായക ബ്രെയിക്ക് ത്രൂ നല്‍കിയത്. പിന്നാലെ വന്ന മുഷ്‌ഫികര്‍ റഹിം നാല്‌ റണ്ണെടുത്ത്‌ റണ്ണൗട്ടായി. നായകന്‍ മഷ്‌റാഫെ മുര്‍ത്താസയെ നേരിട്ട ആദ്യ പന്തില്‍ തന്നെ രവീന്ദ്ര ജഡേജ വിരാട്‌ കോഹ്ലിയുടെ കൈയിലെത്തിച്ചു.
തുടര്‍ന്ന് ക്രീസിലെത്തിയ മഹ്‌മദുള്ളയും സാബിറും അവസാന ഓവറികളില്‍ ആഞ്ഞടിച്ചു.
മഹ്‌മദുള്ള 13 പന്തില്‍ രണ്ട്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 33 റണ്ണുമായി പുറത്താകാതെനിന്നു. ഇന്ത്യക്കു വേണ്ടി ആര്‍ അശ്വിന്‍, നെഹ്‌റ, ബുംറ, ജഡേജ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

ഈ കളിയാണെങ്കിൽ ചെന്നൈ രക്ഷപ്പെടില്ല,ധോനി ബാറ്റിംഗ് ഓർഡറിൽ ...

ഈ കളിയാണെങ്കിൽ ചെന്നൈ രക്ഷപ്പെടില്ല,ധോനി ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറങ്ങണമെന്ന് വാട്ട്സൺ
ചെന്നൈ ടീമില്‍ പുതിയ കോമ്പിനേഷനുകള്‍ കണ്ടെത്തണമെന്നാണ് എനിക്ക് തോന്നുന്നത്. ടീമില്‍ ...

ഡാനി ഓൾമോയ്ക്ക് പരിക്ക്, 3 ആഴ്ചത്തേക്ക് കളിക്കാനാവില്ല, ...

ഡാനി ഓൾമോയ്ക്ക് പരിക്ക്, 3 ആഴ്ചത്തേക്ക് കളിക്കാനാവില്ല, ബാഴ്സയ്ക്ക് കനത്ത തിരിച്ചടി
വ്യാഴാഴ്ച ഒസാസുനയ്‌ക്കെതിരെ 3-0ത്തിന് വിജയിച്ച് ലാലിഗ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ...

IPL 2025: രാമനവമി ആഘോഷത്തെ തുടർന്ന് കെകെആർ- ലഖ്നൗ മത്സരം ...

IPL 2025: രാമനവമി ആഘോഷത്തെ തുടർന്ന് കെകെആർ- ലഖ്നൗ മത്സരം ഏപ്രിൽ 6ലേക്ക് മാറ്റി
ഏപ്രില്‍ 8ന് 2 മത്സരങ്ങള്‍ ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം 3:30ന് ആകും കൊല്‍ക്കത്ത- ലഖ്‌നൗ ...

ചിന്നത്തലയെ പിന്നിലാക്കി ഒറിജിനൽ തല, ഐപിഎല്ലിൽ ചെന്നൈയുടെ ...

ചിന്നത്തലയെ പിന്നിലാക്കി ഒറിജിനൽ തല, ഐപിഎല്ലിൽ ചെന്നൈയുടെ റൺവേട്ടക്കാരിൽ ഒന്നാമനായി ധോനി
ഇന്നലെ ആര്‍സിബിക്കെതിരായ മത്സരത്തില്‍ 16 പന്തില്‍ നിന്നും 30 റണ്‍സ് നേടിയതോടെയാണ് സുരേഷ് ...

M S Dhoni: ചെന്നൈയുടെ എബ്രഹാം ഖുറേഷി!, സ്റ്റമ്പിങ്ങിൽ മാസ് ...

M S Dhoni: ചെന്നൈയുടെ എബ്രഹാം ഖുറേഷി!, സ്റ്റമ്പിങ്ങിൽ മാസ് , ബാറ്റിംഗിന് ഗ്രൗണ്ടിലെത്താൻ ക്ലൈമാക്സ് ആകണം
മത്സരത്തില്‍ 16 പന്തില്‍ 30 റണ്‍സുമായി തിളങ്ങാനായെങ്കിലും ടീമിന്റെ വിക്കറ്റുകള്‍ തുടരെ ...