ദോഹ|
priyanka|
Last Modified ശനി, 30 ജൂലൈ 2016 (09:26 IST)
ചെരുപ്പില്‍ പള്ളിയിലെ ചിത്രം ആലേഖനം ചെയ്തതിനാല്‍ ദോഹയിലെ ഷോപ്പിംഗ് മാളുകളില്‍ ചെരുപ്പുകള്‍ പിടിച്ചെടുത്തു. പുരുഷന്‍മാരുടെ ഷൂസുകളിലും കുട്ടികളുടെ ചെരുപ്പുകളിലുമാണ് മസ്ജിദിന്റെ ചിത്രം ഡിസൈനായി ചേര്‍ത്തതു കണ്ടുപിടിച്ചത്. നഗരത്തിലെ ഒരു ഷോപിംഗ് മാളില്‍ വില്‍പ്പനക്കു കൊണ്ടു വന്ന ഉത്പന്നങ്ങളിലാണ് ഇവ കണ്ടെത്തിയത്. വന്‍തോതില്‍ ഇറക്കുമതി ചെയ്തിരുന്ന ഇവയെല്ലാം വാണിജ്യ മന്ത്രാലയം പിടിച്ചെടുത്തു.
മസ്ജിദിന്റെ ചിത്രം ചേര്‍ത്ത പാദരക്ഷകള്‍ വിറ്റഴിക്കുന്നതായി പൊതുജനങ്ങളില്‍നിന്നും പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് മന്ത്രാലയം പ്രതിനിധികള്‍ പരിശോധന നടത്തിയത്. സോഷ്യല്‍ മീഡിയയിലും ഇതു പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. ഇസ്‌ലാമിനെയും വിശ്വാസികളെയും അവഹേളിക്കുന്നതിനായുള്ള നടപടിയാണിതെന്നും ഇത്തരം ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നതിനെതിരെ മന്ത്രാലയം മുന്നറിയിപ്പു നല്‍കി. മതത്തെയും മതവിശ്വാസികളെയും വ്രണപ്പെടുത്തുന്ന രീതികള്‍ വ്യാപാരത്തില്‍ കൊണ്ടുവരരുതെന്നാണ് നിര്‍ദേശം.