മെസിയും, നെയ്‌മറും, സുവാരസും അഴിഞ്ഞാടി; അത്‌ലറ്റിക്കോ തരിപ്പണം

സ്പാനിഷ് ലാലിഗ , ബാഴ്സലോണ , അത്‌ലറ്റിക്കോ മാഡ്രിഡ്
മാഡ്രിഡ്| jibin| Last Modified ചൊവ്വ, 13 ജനുവരി 2015 (10:36 IST)
സ്പാനിഷ് ലാലിഗയില്‍ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്തു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കിയത്. ബാഴ്‌സയിലെ ത്രിമൂര്‍ത്തികള്‍ ഒരു പോലെ നിറഞ്ഞാടിയ നിമിഷമായിരുന്നു കണ്ടത്. ലയണം മെസി, ലൂയിസ് സുവാരസ്, നെയ്‌മര്‍ എന്നിവരാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ വല കുലുക്കിയത്. മരിയോ മൻസൂക്കിച്ച് അത്‌ലറ്റിക്കോയുടെ ആശ്വാസ ഗോൾ നേടി.

കളിയുടെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ബാഴ്‌സ‌ലോണ നെയ്‌മറിലൂടെ പന്ത്രണ്ടാം മിനിറ്റില്‍ ഗോള്‍ നേടുകയായിരുന്നു. മെസിയും സുവാരസും ചേർന്ന് ആസൂത്രണം ചെയ്ത ഒരു നീക്കമാണ് ഗോളായി തീര്‍ന്നത്. പിന്നീട് 35മത് മിനിറ്റില്‍ സുവാരസ് അത്‌ലറ്റിക്കോയുടെ വല കുലുക്കി ലീഡ് ഉയര്‍ത്തുകയായിരുന്നു. രണ്ടാം പകുതിയിലും ഫോമില്‍ തന്നെ കളിച്ചെങ്കിലും മെസിയുടെ ഡിഫൻസസിലെ പിഴവില്‍ നിന്ന് ലഭിച്ച പെനാല്‍‌റ്റി കിക്ക് മൻസൂക്കിച്ച് ഗോളാക്കി മാറ്റുകയായിരുന്നു. എന്നാല്‍ പിഴവില്‍ നിന്ന് ഉണര്‍ന്ന് കളിച്ച ത്രിമൂര്‍ത്തികള്‍ 87മത് മിനിറ്റില്‍ മെസിയിലൂടെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ വല കുലുക്കുകയായിരുന്നു.

ഈ വിജയത്തേടെ 18 കളികളിൽ നിന്ന് 41 പോയിന്റായ ബാഴ്സലോണ ലീഗിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 38 പോയിന്റുമായി അത്‌ലറ്റിക്കോ മൂന്നാമതുണ്ട്. 17 കളികളിൽ നിന്ന് 42 പോയിന്റുള്ള റയലാണ് ഒന്നാം സ്ഥാനത്ത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :