ബാഴ്സലോണ|
jibin|
Last Modified വ്യാഴം, 4 ഡിസംബര്‍ 2014 (19:00 IST)
115 വര്‍ഷത്തിനു ശേഷം സ്പെയിനിലെ മുന്‍നിര ക്ളബായ
ബാഴ്സലോണ ജഴ്സിക്ക് രൂപമാറ്റം വരുത്താന്‍ ഒരുങ്ങുന്നു. കിറ്റ് നിര്‍മാതാക്കളായ നൈക്കിന്റെ ആഗ്രഹത്തിന് ക്ളബ് പ്രസിഡന്‍റ് ജോസ് മരിയ ബര്‍ട്ടമ്യൂ സമ്മതം മൂളിയതായാണ് അറിയുന്നത്.
കുത്തനെയുള്ള ചുവപ്പു വരകളോടുകൂടിയ നീല ജഴ്സിയും അപൂര്‍വമായി അണിയുന്ന മഞ്ഞ ജഴ്സിയും ഒരുപോലെ മാറ്റം വരുത്താനാണ് ആലോചിക്കുന്നത്. നീല ജഴ്സിയില്‍ കുത്തനെയിറങ്ങുന്ന വരകള്‍ ഇനി തിരശ്ചീനമാകും.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ജഴ്‌സിയുടെ മാറ്റത്തിലൂടെ കൂടുതല്‍ പേരെ ബാഴ്‌സയിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് അധികൃതര്‍ കരുതുന്നത്. പുതിയ മാറ്റങ്ങള്‍ വരാത്തത് വിപണനത്തെ ബാധിക്കുന്നുവെന്ന് നൈക്കിയും ക്ലബ് അധികൃതരും കണ്ടെത്തിയിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.