മാഡ്രിഡ്|
jibin|
Last Modified ശനി, 17 മെയ് 2014 (09:57 IST)
സ്പാനിഷ് ലാലിഗയില്‍ ഇന്ന് ബാഴ്സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും ഏറ്റുമുട്ടും. ഇന്ന് ആര് ജയിച്ചാലും അവര്‍ക്ക് സ്പാനിഷ് ലാലിഗയില്‍ ചാമ്പ്യന്‍മാരാകാം.
ബാഴ്സലോണ ജയിക്കുകയാണെങ്കില്‍ അവര്‍ ലീഗ് ചാമ്പ്യന്‍മാരാകും.
കളി സമനിലയിലാവുകയോ ബാഴ്സലോണ തോല്‍ക്കുകയോ ചെയ്താല്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ജേതാക്കളാകും. 37 കളികളില്‍ നിന്ന് 89 പോയിന്റാണ് അത്‌ലറ്റിക്കോയ്ക്കുള്ളത്. ബാഴ്സയ്ക്ക് 86 പോയിന്റും.
ഇരുവരും സമനില വന്നാല്‍ ലാലിഗയിലെ നിയമമനുസരിച്ച് നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ജയിച്ചവര്‍ക്ക് കിരീടം സമ്മാനിക്കും. എന്നാല്‍ ഇവര്‍ തമ്മിലുള്ള ആദ്യ മത്സരം ഗോള്‍ രഹിതമായിരുന്നു.