പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പിഴയ്ക്കുന്ന സ്‌പെയിന്‍

രേണുക വേണു| Last Modified ബുധന്‍, 7 ഡിസം‌ബര്‍ 2022 (10:07 IST)

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ലക്ഷ്യം പിഴയ്ക്കുന്ന പതിവ് തുടര്‍ന്ന് സ്‌പെയിന്‍. പ്രീ ക്വാര്‍ട്ടറില്‍ മൊറോക്കോയ്‌ക്കെതിരെ സ്‌പെയിന്‍ തോറ്റത് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. വിജയികളെ കണ്ടെത്താന്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോയപ്പോള്‍ തന്നെ സ്‌പെയിന്‍ താരങ്ങളുടെ ശരീരഭാഷ മാറി. കാരണം ലോകകപ്പ് ചരിത്രത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് ശാപം സ്പാനിഷ് ടീമിനെ വിടാതെ പിന്തുടരുന്നുണ്ട്. ഒടുവില്‍ ഇത്തവണ മൊറോക്കോയോട് ഷൂട്ടൗട്ടില്‍ തോല്‍ക്കാന്‍ തന്നെയായിരുന്നു സ്പാനിഷ് ടീമിന്റെ വിധി.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0 ത്തിനാണ് സ്‌പെയിന്‍ തോറ്റത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ഷൂട്ടൗട്ടില്‍ തോല്‍ക്കുന്ന ടീമെന്ന നാണക്കേട് സ്‌പെയിനിന്റെ പേരിലായി. നാലാം തവണയാണ് സ്‌പെയിന്‍ ലോകകപ്പില്‍ ഷൂട്ടൗട്ടില്‍ തോല്‍ക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :