ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ നായകസ്ഥാനം നഷ്ടപ്പെടും

റൊണാള്‍ഡോയ്ക്ക് പകരം ബ്രൂണോ ഫെര്‍ണാണ്ടസിനെ നായകനാക്കിയേക്കുമെന്നാണ് വിവരം

രേണുക വേണു| Last Modified ബുധന്‍, 7 ഡിസം‌ബര്‍ 2022 (08:57 IST)

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ നായകസ്ഥാനത്തു നിന്ന് മാറ്റും. ലോകകപ്പിനു ശേഷം ടീമില്‍ അഴിച്ചുപണികള്‍ ഉണ്ടാകുമെന്നാണ് വിവരം. മോശം ഫോമിലുള്ള റൊണാള്‍ഡോയുടെ ഇന്റര്‍നാഷണല്‍ കരിയറും തുലാസിലാണ്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ആദ്യ ഇലവനില്‍ പോലും റൊണാല്‍ഡോ ഉണ്ടായിരുന്നില്ല. അതിനു പിന്നാലെയാണ് റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ നായകസ്ഥാനവും നഷ്ടപ്പെട്ടേക്കുമെന്ന വിവരം പുറത്തുവരുന്നത്. റൊണാള്‍ഡോയ്ക്ക് പകരം ബ്രൂണോ ഫെര്‍ണാണ്ടസിനെ നായകനാക്കിയേക്കുമെന്നാണ് വിവരം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :