'ഒരു സൗദി ക്ലബിലേക്കും ഇല്ല'; വാര്‍ത്തകള്‍ നിഷേധിച്ച് റൊണാള്‍ഡോ

ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കുന്നതിനു രണ്ടു ദിവസം മുന്‍പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള ബന്ധം റൊണാള്‍ഡോ അവസാനിപ്പിച്ചിരുന്നു

രേണുക വേണു| Last Modified ബുധന്‍, 7 ഡിസം‌ബര്‍ 2022 (10:01 IST)

സൗദിയിലെ അല്‍ നാസര്‍ ടീമുമായി കരാറിലേര്‍പ്പെട്ടു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. രണ്ടര വര്‍ഷത്തേക്ക് റൊണാള്‍ഡോയും അല്‍ നാസര്‍ ക്ലബും തമ്മില്‍ കരാര്‍ എത്തിയതായി സ്പാനിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തകള്‍ റൊണാല്‍ഡോ തള്ളി. സൗദി ക്ലബുമായി യാതൊരു കരാറുമായിട്ടില്ലെന്ന് താരം പറഞ്ഞു. ഓരോ സീസണിലും 200 ദശലക്ഷം യൂറോ പ്രതിഫലത്തിനാണ് റൊണാള്‍ഡോ സൗദി ക്ലബുമായി കരാറില്‍ ഏര്‍പ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കുന്നതിനു രണ്ടു ദിവസം മുന്‍പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള ബന്ധം റൊണാള്‍ഡോ അവസാനിപ്പിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :