രേണുക വേണു|
Last Modified വ്യാഴം, 24 നവംബര്‍ 2022 (08:13 IST)
ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കോസ്റ്ററിക്കയെ എതിരില്ലാത്ത ഏഴ് ഗോളിന് തോല്‍പ്പിച്ച് സ്‌പെയിന്‍. 2010 ലോകകപ്പില്‍ പരീക്ഷിച്ചു ഫലം കണ്ട ടിക്കി-ടാക്കാ കളി രീതി ഖത്തറിലും നടപ്പിലാക്കുകയായിരുന്നു സ്‌പെയിന്‍. കുറിയ പാസുകളിലൂടെ എതിരാളികളെ നിഷ്പ്രഭരാക്കിയ സ്‌പെയിന്‍ ഈ ലോകകപ്പിലെ ഫേവറിറ്റുകള്‍ തളങ്ങായിരിക്കുമെന്ന സൂചനയാണ് നല്‍കുന്നത്.
11-ാം മിനിറ്റില്‍ ഡാനി ഒല്‍മോയിലൂടെയാണ് സ്‌പെയിന്‍ ഗോള്‍ വേട്ട ആരംഭിച്ചത്. ഫെറാന്‍ ടോറസ് ഇരട്ട ഗോള്‍ നേടി. അസെന്‍സിയോ, സാവി, കാര്‍ലോസ് സോളര്‍, അല്‍വാരോ മൊറാട്ട എന്നിവരും സ്‌പെയിനിന്റെ വല കുലുക്കി.
ലോകകപ്പിലെ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പാസുകള്‍ കളിച്ച ടീം എന്ന നേട്ടവും സ്‌പെയിന്‍ സ്വന്തമാക്കി. കോസ്റ്ററിക്കയ്‌ക്കെതിരെ സ്‌പെയിനില്‍ നിന്ന് വന്നത് 1043 പാസുകളാണ്. അതില്‍ 93 ശതമാനം പാസ് കൃത്യതയും.