'നീ ജയിക്കില്ല, നോക്കിക്കോ'; കളി കഴിയും മുന്‍പ് മെസിയെ വെല്ലുവിളിച്ച് സൗദി അറേബ്യന്‍ താരം, ഗ്രൗണ്ടില്‍ നിന്നുള്ള വീഡിയോ ചര്‍ച്ചയാകുന്നു

രേണുക വേണു| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (15:43 IST)

സൗദി അറേബ്യക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീന തോറ്റത് കേരളത്തിലെ ആരാധകരെ അടക്കം വലിയ നിരാശയിലാക്കിയിരിക്കുകയാണ്. ഖത്തര്‍ ലോകകപ്പില്‍ മുന്നോട്ടുള്ള യാത്ര സുഗമമാകണമെങ്കില്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും അര്‍ജന്റീനയ്ക്ക് ജയിച്ചേ മതിയാകൂ. അതേസമയം, പേരുകേട്ട അര്‍ജന്റീനയെ തോല്‍പ്പിച്ചതിന്റെ ത്രില്ലിലാണ് സൗദി അടുത്ത രണ്ട് മത്സരങ്ങള്‍ക്കായി ഒരുങ്ങുന്നത്.

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് സൗദി രണ്ട് ഗോളുകള്‍ തിരിച്ചടിച്ചത്. കളിക്കിടെ അര്‍ജന്റെയ്ന്‍ നായകന്‍ ലയണല്‍ മെസിയെ പ്രകോപിപ്പിച്ച സൗദി ഡിഫന്‍ഡര്‍ അലി അല്‍ ബുലൈഹിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
53-ാം മിനിറ്റില്‍ രണ്ടാമത്തെ ഗോള്‍ നേടി സൗദി മുന്നിലെത്തിയ ശേഷമാണ് അലി അല്‍ ബുലൈഹി മെസിയെ പ്രകോപിപ്പിച്ചത്. ഈ കളി നീ ജയിക്കാന്‍ പോകുന്നില്ല എന്നാണ് അലി അല്‍ ബുലൈഹി മെസിയോട് പറയുന്നത്. ഈ സമയത്ത് മെസി സൗദി ഡിഫെന്‍ഡറെ ചിരിച്ചുകൊണ്ട് നോക്കുന്നതും വീഡിയോയില്‍ കാണാം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :