ലോകകപ്പിൽ അട്ടിമറികൾ ആദ്യമല്ല, 1950ൽ ബ്രസീൽ മുതൽ ഇന്ന് അർജൻ്റീന വരെ അതിൻ്റെ രുചിയറിഞ്ഞവർ

അഭിറാം മനോഹർ| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (18:15 IST)
ലോകഫുട്ബോളിലെ കരുത്തരായ അർജൻ്റീനയുടെ പരാജയം ഫുട്ബോൾ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. തുടർച്ചയായി 36 മത്സരങ്ങളിലെ അപരാജിത കുതിപ്പുമായെത്തിയ വമ്പന്മാരെ ഏഷ്യൻ ടീമായ സൗദി അറേബ്യയാണ് തറപറ്റിച്ചത്. എന്നാൽ മാത്രമല്ല ഫുട്ബോൾ ലോകത്തെ പല വമ്പന്മാരും ലോകകപ്പിൽ കുഞ്ഞന്മാരുടെ കയ്യിൽ നിന്നും പരാജയത്തിൻ്റെ ചൂട് ഏറ്റുവാങ്ങിയവരാണ്.

1950ലെ ലോകകപ്പ് ഫൈനലിൽ ഏവരും കിരീടം നേടുമെന്ന് കരുതിയിരുന്ന ബ്രസീലിനെ അട്ടിമറിച്ചായിരുന്നു ഉറുഗ്വായ് കിരീടം നേടിയത്. 1966 കരുത്തരായ ഇറ്റലിയെ അട്ടിമറിച്ചത് ഉത്തരകൊറിയയായിരുന്നു. 1986ലെ ലോകകപ്പ് കിരീടം സ്വന്തമാക്കി മറഡോണയുടെ കരുത്തിൽ മറ്റൊരു കിരീടനേട്ടത്തിനിറങ്ങിയ അർജൻ്റീനയെ 1990ൽ കാമറൂൺ തോൽപ്പിച്ചത് ഒരു ഗോളിന്.

സമാനമായി 1998ലെ ലോകകപ്പ് കിരീടം സ്വന്തമാക്കി ഫുട്ബോൾ ലോകത്ത് കരുത്തറിയിച്ച ഫ്രാൻസിനെ 2002ലെ ഗ്രൂപ്പ് ഘട്ടത്തിൽ സെനഗൽ ഒരു ഗോളിന് പരാജയപ്പെടുത്തിയിട്ടുണ്ട്. 2002ൽ കരുത്തരായ ഇറ്റലിയെ അട്ടിമറിച്ചത് മറ്റൊരു ഏഷ്യൻ രാജ്യമായ തെക്കൻ കൊറിയയായിരുന്നു. 2-1നായിരുന്നു ദക്ഷിണകൊറിയയുടെ വിജയം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :