മൈതാനങ്ങളി‌ൽ പന്തുരുളുന്നു, ബുണ്ടസ് ലിഗ പുനരാരംഭിക്കാൻ അനുമതി നൽകി ജർമ്മൻ സർക്കാർ

മ്യൂണിക്| അഭിറാം മനോഹർ| Last Modified വ്യാഴം, 7 മെയ് 2020 (13:04 IST)
മ്യൂണിക്: ജർമനിയിലെ ഒന്നാം ഡിവിഷൻ ലീഗായ ബുണ്ടസ് ലിഗ ഈ മാസം പകുതിയോടെ പുനരാരംഭിക്കാമെന്ന് ജർമൻ സർക്കാർ.ക്ലബ്ബ് അധികൃതരും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും തമ്മിലുള്ള കൂടിക്കാഴ്ചക്കുശേഷമാണ് ലീഗ് മത്സരങ്ങൾ ഈ മാസം പകുതിയോടെ ആരംഭിക്കാമെന്ന ധാരണയായത്.മെയ് 16 മുതൽ ആരംഭിക്കാനാണ് ധാരണ.

അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും മത്സരങ്ങൾ നടത്തുക. ജൂൺ അവസാനത്തോടെ ലീഗ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.ബുണ്ടസ് ലീഗക്ക് പിന്നാലെ യൂറോപ്പിലെ മറ്റ് പ്രധാന ലീഗുകളും പുനരാരാംഭിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്.സ്പാനിഷ് ലാലിഗ കളിക്കാർക്ക് ഈയാഴ്ച്ച മുതൽ വ്യക്തിഗത പരിശീലനത്തിന് അനുമതി കിട്ടിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :