അനുബന്ധ വാര്‍ത്തകള്‍
- ബലന് ദി ഓര്: മികച്ച പുരുഷ താരം റോഡ്രി, വനിത താരമായി വീണ്ടും ബൊന്മാറ്റി
- കോപ്പയിലെ മികച്ച പ്രകടനം, ബാലൺ ഡിയോർ പുരസ്കാര സാധ്യതാ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടം പിടിച്ച് ലൗട്ടാരോ മാർട്ടിനസ്
- വിദേശ ലീഗുകളിൽ വനിതകൾക്ക് കളിക്കാം, കരിബീയൻ പ്രീമിയർ ലീഗിനായി ജെമീമ റോഡ്രിഗസും ശിഖ പാണ്ഡെയും
- ആ ദിവസം സംഭവിക്കുമെന്നറിയാം, പക്ഷേ അത് ചിന്തിക്കുമ്പോഴെ ഭയം തോന്നുന്നു, മെസ്സിയുടെ വിരമിക്കലിനെ പറ്റി ഡി പോൾ
- WPL 2024: മിന്നിയത് കേരളത്തിന്റെ മുത്തുമണി, WPL ഫൈനലിലെത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ്
ബാലൺ ഡി ഓർ വിനീഷ്യസിന് അർഹതപ്പെട്ടത്, ചടങ്ങ് ബഹിഷ്കരിച്ച് റയൽ മാഡ്രിഡ് താരങ്ങൾ: വിവാദം
Vinicius jr, Rodri
ബാലണ്‍ ഡി ഓര് പുരസ്കാരത്തിന് തൊട്ട് മുന്‍പ് വരെ വിനീഷ്യസ് ജൂനിയറിനായിരുന്നു പുരസ്കാരത്തിനായി ഏറ്റവും സാധ്യത കല്പ്പിക്കപ്പെട്ടത്. എന്നാല്‍ അവസാനനിമിഷം വിനീഷ്യസ് പിന്തള്ളപ്പെടുകയായിരുന്നു. ഇതോടെ സമ്മാനദാനചടങ്ങില്‍ വിനീഷ്യസ് പങ്കെടുത്തിരുന്നില്ല. വിനീഷ്യസിനെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് റയല്‍ മാഡ്രിഡ് താരങ്ങളാരും തന്നെ പുരസ്കാരദാന ചടങ്ങില്‍ എത്തിയില്ല.
കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ട്രോഫിയില്‍ റയല്‍ മാഡ്രിഡിനെ ചാമ്പ്യന്മാരാക്കുന്നതില് നിര്‍ണായക പ്രകടനമായിരുന്നു വിനീഷ്യസ് ജൂനിയര്‍ നടത്തിയത്. കൂടാതെ ലാലിഗ ട്രോഫിയും റയലിന് നേടികൊടുക്കാന്‍ വിനീഷ്യസിനായിരുന്നു. എന്നാല്‍ അവസാന നിമിഷം താരത്തെ തഴയുകയായിരുന്നു. ഇതിന് പിന്നാലെയാണ് റയല്‍ മാഡ്രിഡ് താരങ്ങള്‍ എല്ലാവരും തന്നെ ചടങ്ങ് ബഹിഷ്കരിച്ചത്.