അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യൻ ക്യാപ്റ്റനായി മിന്നി "മിന്നുമണി" അരങ്ങേറ്റത്തിൽ വിജയതുടക്കം
- ബിസിസിഐ എന്താണ് ചെയ്യുന്നത്, കോലിയെ പോലെ ഒരു ഇതിഹാസ താരത്തെ വെറുതെ പുറത്താക്കുകയോ? പൊട്ടിത്തെറിച്ച് മുൻ ഇംഗ്ലണ്ട് താരം
- IPL 2024: ഫാഫ് ക്യാമ്പിലെത്തി, കോലിയും ഉടൻ തന്നെ ടീമിനൊപ്പം ചേരുമെന്ന് റിപ്പോർട്ട്
- ഇന്ത്യയ്ക്ക് കളിക്കുമ്പോൾ ഹാർദ്ദിക്കിന് എന്നും പരിക്ക്, ഐപിഎല്ലിൽ ഓക്കെ... പണമുണ്ടാക്കുന്നത് തെറ്റല്ല പക്ഷേ രാജ്യത്തിനായി കളിക്കണമെന്ന് മുൻ താരം
- നൈസായിട്ട് കോലിയെ ഒതുക്കാമെന്നാണോ? ആ പണി നടക്കില്ല, കോലിയ്ക്ക് പിന്തുണ നൽകി അനിൽ കുംബ്ലെ
WPL 2024: മിന്നിയത് കേരളത്തിന്റെ മുത്തുമണി, WPL ഫൈനലിലെത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ്
WPL Delhi Captals
മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 13.1 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. 37 പന്തില്‍ നിന്നും 71 റണ്‍സുമായി തകര്‍ത്തടിച്ച ഷെഫാലി വര്‍മയാണ് ഡല്‍ഹിയെ വിജയത്തിലെത്തിച്ചത്. വെള്ളിയാഴ്ച നടക്കുന്ന മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എലിമിനേറ്റര്‍ മത്സരത്തിലെ വിജയിയെ ആകും ഡല്‍ഹി ഫൈനലില്‍ നേരിടുക. ഞായറാഴ്ചയാണ് ഫൈനല്‍ മത്സരം നടക്കുക.
മത്സരത്തില്‍ ഓപ്പണര്‍മാരായ മെഗ് ലാന്നിങ്ങിനെയും ആലിസ് കാപ്സിയെയും ചെറിയ സ്കോറിന് തന്നെ ഡല്‍ഹിയ്ക്ക് നഷ്ടമായിരുന്നു. 3.5 ഓവറില്‍ 2 വിക്കറ്റിന് 31 എന്ന നിലയിലുണ്ടായിരുന്ന ഡല്‍ഹിയെ ഷെഫാലി വര്‍മ ജമീമ റോഡ്രിഗസ് സഖ്യമാണ് വിജയത്തിലേക്കെത്തിച്ചത്. 94 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഒരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്. എന്നാല്‍ വിജയത്തിന്റെ തൊട്ടടുത്ത് വെച്ച് ഷഫാലി വര്‍മ പുറത്തായി. 37 പന്തുകളില്‍ 5 സിക്സും 7 ഫോറും സഹിതമാണ് ഷെഫാലി 71 റണ്‍സ് അടിച്ചെടുത്തത്.