തുടർച്ചയായ ഒമ്പതാം വിജയം: ലാ ലിഗ കിരീടത്തിനോടടുത്ത് റയൽ മാഡ്രിഡ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 14 ജൂലൈ 2020 (08:49 IST)
സ്പാനിഷ് ലീഗിൽ തുടർച്ചയായ ഒമ്പതാം മത്സരവിജയവുമായി റയൽ മാഡ്രിഡ് കിരീടത്തിനോടടുക്കുന്നു. ഗ്രാനഡയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് റയൽ പരാജയപ്പെടുത്തിയത്.

വിജയത്തോടെ 36 മത്സരങ്ങളില്‍ നിന്ന് 83 പോയന്റുമായി റയല്‍ രണ്ടാമതുള്ള ബാഴ്‌സയുമായുള്ള അകലം നാലു പോയന്റാക്കി വര്‍ധിപ്പിച്ചു.രണ്ടുമത്സരങ്ങൾ ബാക്കി നിൽക്കെ റയൽ ഇത്തവണ തങ്ങളുടെ 34-ാം ലീഗ് കിരീടമുയർത്താനാണ് സാധ്യത.

മത്സരത്തിന്റെ പത്താം മിനുട്ടിൽ ഫെര്‍ലാന്‍ഡ് മെന്‍ഡിയാണ് റയലിനായി ആദ്യം വലകുലുക്കിയത്. പിന്നാലെ 16മത് മിനുട്ടിൽ കരീം ബെൻസേമയും റയലിനായി ഗോൾ കണ്ടെത്തി.ലീഗില്‍ ബെന്‍സേമയുടെ 19ആം ഗോളാണീത്.എന്നാൽ ഗ്രാനഡ 50-ാം മിനിറ്റില്‍ ഡാര്‍വിന്‍ മാച്ചിസിലൂടെ ഗോൾ നേടി ഉണർനു കളിച്ചു. പക്ഷേ നായകൻ റാമോസിന്റെ കീഴിലുള്ള പ്രതിരോധമതിൽ പൊളിക്കാൻ ഗ്രാനഡക്കായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :