അഭിറാം മനോഹർ|
Last Modified ശനി, 4 ജൂലൈ 2020 (12:04 IST)
സൂപ്പർതാരം ലയണൽ മെസ്സി ബാഴ്‌സലോണ വിട്ടുപോകുമെന്ന റിപ്പോർട്ടുകളിൽ പ്രതികരണവുമായി റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. സ്പെയിൻ വിട്ട് മെസ്സി പോകുകയാണെങ്കിൽ അത് ലാ ലിഗയ്‌ക്ക് വലിയ നഷ്ടമായിരിക്കുമെന്ന്
സിദാൻ പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മെസ്സി.. ആ മെസ്സി ഇവിടെ ഉണ്ടാകണം. ഏറ്റവും മികച്ച താരങ്ങൾ എതിരാളികളായി ഉണ്ടായാലേ റയൽ മാഡ്രിഡും മെച്ചപ്പെടുകയുള്ളു. അതേസമയം മെസ്സി ക്ലബ് വിടുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ തനിക്കറിയില്ലെന്നും സിദാൻ പറഞ്ഞു.
ബാഴ്സയുമായുള്ള മെസ്സിയുടെ നിലവിലെ കരാർ 2021-ൽ അവസാനിക്കും. എന്നാൽ ബാഴ്സയിൽ തുടരാൻ മെസ്സിക്ക് താത്‌പര്യമില്ലെന്നും കരാർ പുതുക്കുന്നതിനുള്ള ചർച്ചകൾ മെസ്സി അവസാനിപ്പിച്ചതായും കഴിഞ്ഞ ദിവസമാണ് സ്പാനിഷ് റേഡിയോ സ്റ്റേഷനായ കാഡെന സെർ വെള്ളിയാഴ്ച്ച റിപ്പോർട്ട് ചെയ്‌തത്.ഇതിന് പിന്നാലെയാണ് സിദാന്റെ പ്രതികരണം.