ബാഴ്‌സയ്ക്ക് തിരിച്ചടി: ഗ്രീസ്‌മാന്റെ പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 ജൂലൈ 2020 (19:57 IST)
ലാലിഗയിൽ ശനിയാഴ്‌ച വല്ലാഡോളിഡിനെതിരേ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ പരിക്കേറ്റ ബാഴ്‌സലോണ സ്റ്റാർ സ്ട്രൈക്കർ അന്റോണിയാ ഗ്രീസ്‌മാന്റെ കാലിലെ പേശികള്‍ക്കേറ്റ പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ട്.

നിലവിൽ ലീഗിൽ രണ്ടാമതാണ് ബാഴ്‌സലോണ.ഒരു മത്സരം കുറവ് കളിച്ച റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിൽ ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമാണ് ലീഗിലുള്ളത്. ഇനി ഒസാസുനയ്ക്കും ആല്‍വ്സിനും എതിരേയാണ് ബാഴ്സയുടെ ശേഷിക്കുന്ന രണ്ട് മല്‍സരങ്ങള്‍.വിജയം ഉറപ്പാക്കേണ്ട നിർണായകമായ ഈ രണ്ട് മത്സരങ്ങളും ചാമ്പ്യൻസ് ലീഗും ഗ്രീസ്‌മാനില്ലാതെ കളിക്കേണ്ടത് ബാഴ്‌സയ്‌ക്ക് കടുത്ത വെല്ലുവിളിയാകും സൃഷ്ടിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :